Current Date

Search
Close this search box.
Search
Close this search box.

എം.എസ്.എം പ്രോഫ്‌കോണ്‍ ജൂലൈ 11 മുതല്‍

കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാര്‍ഥി വിഭാഗം മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കായി വര്‍ഷം തോറും സംഘടിപ്പിച്ച് വരാറുള്ള പ്രോഫ്‌കോണ്‍ ഇന്റര്‍നാഷണല്‍ പ്രൊഫഷണല്‍ സ്റ്റുഡന്‍സ് കോണ്‍ഫറന്‍സിന്റെ 24ാമത് സമ്മേളനം പ്രഖ്യാപിച്ചു. കോഴിക്കോട് മുജാഹിദ് സെന്ററില്‍ ചേര്‍ന്ന നേതൃസംഗമത്തില്‍ കെ.എന്‍.എം പ്രസിഡണ്ട് ടി.പി അബ്ദുള്ളക്കോയ മദനിയാണ് പ്രഖ്യാപിച്ചത്. 2020 ജൂലൈ 11,12,13 തീയ്യതികളിലായി പ്രോഫ്‌കോണ്‍ നടക്കും. ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുങ്ങുന്ന വെര്‍ച്ചല്‍ കോണ്‍ഫറന്‍സാണ് സംഘടിപ്പിക്കുന്നത്.

പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ സാമൂഹിക സംസ്‌കാരിക കരിയര്‍ ഉന്നമനത്തില്‍ കഴിഞ്ഞകാല പ്രോഫ്‌കോണ്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്. കാലിക പ്രസക്തിയുള്ള പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രോഫ്‌കോണ്‍ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കായി വ്യവസ്ഥാപിതമായി നടന്നു വരുന്ന സംരംഭമാണ്. കോവിഡാനന്തര കാലത്തെ വിദ്യാര്‍ഥിത്വ നവീകരണത്തെ കേന്ദ്ര പ്രമേയമാക്കിയാണ് ഇരുപത്തി നാലാമത് പ്രോഫ്‌കോണ്‍ സംഘടിപ്പിക്കുക. പ്രഖ്യാപന സമ്മേളനത്തില്‍ എം.എസ്.എം പ്രസിഡണ്ട് ജലീല്‍ മാമാങ്കര, ട്രഷറര്‍ ജാസിര്‍ രണ്ടത്താണി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സുഹ്ഫി ഇംറാന്‍, സംസ്ഥാന ജോ.സെക്രട്ടറി ആദില്‍ ഹിലാല്‍, സംസ്ഥാന ക്യാമ്പസ് വിംഗ് കണ്‍വീനര്‍ ശിബിലി മുഹമ്മദ്, ദേശീയ കാമ്പസ് വിംഗ് ചെയര്‍മാന്‍ സെയ്ദ് മുഹമ്മദ്, കണ്‍വീനര്‍ എ.എം. ഫര്‍ഹാന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles