Current Date

Search
Close this search box.
Search
Close this search box.

എം.എസ്.എം വെര്‍ച്വല്‍ പ്രോഫ്കോണിന് ഇന്ന് തുടക്കമാകും

കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാര്‍ത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (എം.എസ്.എം) സംഘടിപ്പിക്കുന്ന 24-മത് അന്താരാഷ്ട്ര വെര്‍ച്വല്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം (പ്രോഫ്കോണ്‍) ജൂലായ് 10,11,12 തിയതികളിലായി നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ വെര്‍ച്വല്‍ കോണ്‍ഫറന്‍സായ പ്രോഫ്കോണ്‍ www.msmprofcon.com ഒഫീഷ്യല്‍ വെബ്‌സെറ്റ് വഴി പ്രക്ഷേപണം ചെയ്യും. 16 സെഷനുകളിലായി 30ല്‍ അധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതരായ ഡോ. മുഹമ്മദ് സലാഹ് (യു.എസ്.എ) ശൈഖ് ഗബ്രിയേല്‍ റൊമാനി (കാനഡ), ശൈഖ് ഷരീഫ് അല്‍ അറബി (യു.എസ്.എ), ഡോ. താസിയ അസ്പിരന്റി (ഇന്തോനേഷ്യ) എന്നിവര്‍ സംബന്ധിക്കും.

വര്‍ഗീയ മുക്ത ജനാധിപത്യ മത നിരപേക്ഷ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുക, ധാര്‍മിക മൂല്യച്യുതികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുക എന്നതാണ് പ്രോഫ്കോണിന്റെ ലക്ഷ്യം. അന്തര്‍ദേശീയ പ്രാധാന്യമുള്ള ഈ സമ്മേളനത്തിന് 25000 ലധികം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്.
10 ന് വൈകുന്നേരം 7.15ന് ആരംഭിക്കുന്ന സമ്മേളനം കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. ഡോ.മുഹമ്മദ് സലാഹ് (യു.എസ്.എ) മുഖ്യാതിഥിയാവും. നൂര്‍ മുഹമ്മദ് നൂര്‍ഷാ,* ഷുക്കൂര്‍ സ്വലാഹി ആലപ്പുഴ, അബ്ദുല്‍ ജലീല്‍ മാമാങ്കര, അമീന്‍ അസ് ലഹ് തുടങ്ങിയവര്‍ സംസാരിക്കും.

പ്രൈം ഡിബേറ്റില്‍ മുസ്തഫാ തന്‍വീര്‍, ഷിബ്ലി മുഹമ്മദ്, മണ്ണാര്‍ക്കാട് എം. ഇ. എസ് കോളേജ് ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം തലവന്‍ പ്രോഫ. ശിഹാബ് തൊടുപ്പുഴ, അലിഫ് അന്‍സില്‍ (കോഴിക്കോട് മെഡിക്കല്‍ കോളേജ്), റംസിന്‍ അബ്ദുറസാഖ് (കെ. വി.ജി മെഡിക്കല്‍ കോളേജ് മാംഗലാപുരം) ഫജാസ് അഹമ്മദ് (ഗവ.എജീനീയറിംഗ് കോളേജ്, പാലക്കാട്), മിസ്ഹബ് സനി (കോളേജ് ഓഫ് എജിനീയറിംഗ് , ചെങ്ങനൂര്‍) എിവര്‍ സംബന്ധിക്കും.
ലോ സ്റ്റുഡന്റ്സ് കോക്ലേവില്‍ *റിട്ട. ജസ്റ്റിസ്. കമാല്‍ പാഷ, സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. ഡാനിഷ്,* അമല്‍ ഇഹ്സാന്‍ (ഗവ. ലോ കോളേജ്, കോഴിക്കോട്) എന്നിവര്‍ സംബന്ധിക്കും.മാനേജ്മെന്റ് സ്റ്റുഡന്റ്സ് മീറ്റില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, വി.കെ സകരിയ്യ ദുബായ്, എം. എസ്. എം സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് സ്വലാഹി എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

ശനിയാഴ്ച ശനി വൈകീട്ട് 7.10ന് ആരംഭിക്കു കാമ്പസ് ലൈറ്റിന് എം. എസ്. എം സംസ്ഥാന ഭാരവാഹികളായ അശ്കര്‍ നിലമ്പൂര്‍, നവാസ് ഒറ്റപ്പാലം, എം. എം. ഇഖ്ബാല്‍, ഷൗക്കത്തലി അന്‍സാരി നേതൃത്വം നല്‍കും.

സിസ്റ്റേഴ്സ് കോര്‍ണര്‍ ബംന്തുംങ് യൂണിവേഴ്സിറ്റി, ഇന്തോനേഷ്യ, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. താസിയ അസ്പിരന്റി ഉദ്ഘാടനം നിര്‍വഹിക്കും. എം. ജി. എം സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, ജന.സെക്രട്ടറി ഷമീമ ഇസ്ലാഹിയ്യ, നാജിയ അബ്ദുറഹ്മാന്‍ (കോഴിക്കോട് മെഡിക്കല്‍ കോളേജ്), വാഫിറ, ശമീല പുളിക്കല്‍ സംസാരിക്കും.
ലീഡേഴ്സ് ഡിബേറ്റില്‍ *എം. സ്വരാജ്. എം. എല്‍. എ, ഷാഫി പറമ്പില്‍ എം. എല്‍. എ, യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി. കെ ഫിറോസ്, ഐ. എസ്. എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതില്‍,* എം. എസ്. എം സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാബു സലഫി, ഇത്തിഹാദ് ലക്ഷദ്വീപ് സംവദിക്കും.

ക്യാമ്പസ് ഇന്ററാക്ഷനില്‍ പ്രഗത്ഭ പണ്ഡിതന്‍ *എം. എം. അക്ബര്‍,* ശഫീഖ് അസ്ലം മൗലവി, സുബൈര്‍ പീടിയേക്കല്‍, അലി ശാക്കിര്‍ സുല്ലമി തുടങ്ങിയവര്‍ സംശയ നിവാരണം നിര്‍വ്വഹിക്കും.

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റില്‍ *ഡോ.ശശി തരൂര്‍ എം.പി, ശൈഖ് ശരീഫ് അല്‍ അറബി (യു. എസ്. എ), ഗബ്രിയേല്‍ റൊമാനി (കാനഡ),* കെ. എന്‍. എം സംസ്ഥാന സെക്ര’റി ഡോ.എ. ഐ അബ്ദുല്‍ മജീദ് സ്വലാഹി, നാഷണല്‍ ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ സൈദു മുഹമ്മദ് പങ്കെടുക്കും.

ഞായറാഴ്ച വൈകീട്ട് 7.15 ന് ആരംഭിക്കു നടക്കു എഞ്ചിനീയറിംഗ് സ്റ്റുഡന്റ്സ് കോഗ്രസ് ഇ- കോണില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ പ്രൊഫ. എന്‍. വി അബ്ദുറഹ്മാന്‍, ഡോ. ടി. എം മന്‍സൂര്‍ അലി, എം. എസ്. എം സംസ്ഥാന ജോ. സെക്രട്ടറി നബീല്‍ മൂഴിക്കല്‍, അജ്മല് വാരം (ഖത്തര്‍) തുടങ്ങിയവര്‍ പങ്കെടുക്കും.

എം. കോ മെഡിക്കല്‍ സ്റ്റുഡന്റ്സ് കോഗ്രസില്‍ ഡോ. പി പി. അബ്ദുല്‍ ഹഖ്, കെ. എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫിക്കര്‍ അലി, ഡോ.മുഹമ്മദ് ഷാന്‍ നാഷണല്‍ ക്യാമ്പസ് വിംഗ് കവീനര്‍ അലി ഫര്‍ഹാന്‍ എിവര്‍ സംസാരിക്കും.
പാനല്‍ ഡിസ്‌കഷനില്‍ ഹനീഫ് കായക്കൊടി, മമ്മൂട്ടി മുസ്ല്യാര്‍, അഹമ്മദ് അനസ് മൗലവി, നാസിറുദ്ധീന്‍ റഹ്മാനി, എം. എസ്. എം സംസ്ഥാന ജോ.സെക്രട്ടറി അബ്ദുസലാം അന്‍സാരി വിഷയമവതരിപ്പിക്കും.

സമാപന പൊതുസമ്മേളനം *കെ.എന്‍. എം സംസ്ഥാന ജന.സെക്രട്ടറി എം.മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യും. കേരള ഉത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ മുഖ്യാതിഥിയാകും. ഡോ.ഹുസൈന്‍ മടവൂര്‍, അഡ്വ. മായിന്‍ കുട്ടി മേത്തര്‍,* ഐ.എസ്.എം സംസ്ഥാന ജന.സെക്രട്ടറി ജംഷീര്‍ ഫാറൂഖി, എം.എസ്.എം സംസ്ഥാന ജന.സെക്രട്ടറി സൈഫുദ്ധീന്‍ സ്വലാഹി, എം.എസ്.എം സംസ്ഥാന ട്രഷറര്‍ ജാസിര്‍ രണ്ടത്താണി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സുഹ്ഫി ഇംറാന്‍, എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിദ് മുസ്ലിം ഫാറൂഖി പ്രഭാഷണം നിര്‍വ്വഹിക്കും.

Related Articles