Current Date

Search
Close this search box.
Search
Close this search box.

എം.എസ്.എം പെരുന്നാൾ പുടവ വിതരണോദ്ഘാടനം

കോഴിക്കോട്:കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാർത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്മെന്റ്(എം എസ് എം) നിർധനരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വേണ്ടി നടത്തിവരുന്ന ‘പെരുന്നാൾ പുടവ’ പദ്ധതിയുടെ സംസ്ഥാന തല വിതരണോദ്ഘാടനം കെ എൻ എം സംസ്ഥാന ജന.സെക്രട്ടറി എം.മുഹമ്മദ് മദനി നിർവ്വഹിച്ചു.
പെരുന്നാൾ ദിനത്തോടനുബന്ധിച്ച് വിശ്വാസികൾ പാവപ്പെട്ടവർക്ക് നൽകുന്ന ഫിത്ർ സക്കാത്ത് കുടുംബങ്ങളിൽ നിന്നുയരുന്ന വിശപ്പിന്റെ നിലവിളികളുടെ കാഠിന്യം കുറക്കാൻ സഹായിക്കുന്നത് പോലെ പുതുവസ്ത്രമില്ലാതെ വിഷമിക്കുന്ന ബാല്യങ്ങൾക്ക് പെരുന്നാൾ പുടവ ലഭ്യമാകുന്നതോടെ മാനസിക സംഘർഷമില്ലാതെ ഉല്ലാസത്തോടും ഉന്മേഷത്തോടും കൂടി പെരുന്നാൾ സന്തോഷത്തിൽ പങ്കു ചേരാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അലമാരകളിൽ അടുക്കിവെച്ച വസ്ത്രശേഖരങ്ങൾക്കിടയിൽ നിന്ന് ഏത് ധരിക്കണമെന്ന് നിത്യവും സംശയിക്കുന്ന ഒരു പുതുതലമുറ വളർന്നു വരുന്ന സാഹചര്യങ്ങളിലും ഉടുതുണിക്ക് മറുതുണിയില്ലാത്ത ബാല്യങ്ങളുടെ കാര്യത്തിൽ നാം കൂടുതൽ ശ്രദ്ധാലുക്കളാകാണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുഴുവൻ കുടുംബങ്ങളിലും പെരുന്നാൾ പുഞ്ചിരി വിരിയിക്കാൻ ഈ പദ്ധതിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കോവിഡ്-19 അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗി ച്ചാ യിരിക്കും വിതരണമെന്ന് ഭാരവാഹികൾ അറിയിച്ചു എം.എസ്.എം ജന.സെക്രട്ടറി സുഹ്ഫി ഇംറാൻ സ്വലാഹി അധ്യക്ഷത വഹിച്ചു.

Related Articles