Current Date

Search
Close this search box.
Search
Close this search box.

എം.എസ്.എം അന്താരാഷ്ട്ര ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നാളെ

കോഴിക്കോട്: ‘വിശുദ്ധ ഖുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗദീപം’ എന്ന പ്രമേയത്തില്‍ എം.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിനോടനുബന്ധിച്ച് 25ാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നാളെ ഏപ്രില്‍ 25 (ഞായര്‍) ഇന്ത്യന്‍ സമയം രാവിലെ 9:00 ന് ആരംഭിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്ന പരീക്ഷ msmqvpexam.live എന്ന വൈബ്‌സൈറ്റ് വഴിയാണ് നടക്കുക.

ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന പരീക്ഷക്ക് 100 മിനിറ്റാണ് ദൈര്‍ഘ്യം. പരീക്ഷാര്‍ഥികളുടെ സൗകര്യം പരിഗണിച്ച് സീനിയര്‍ വിഭാഗത്തിന് രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെയും ജൂനിയര്‍ വിഭാഗത്തിന് ഉച്ചക്ക് 2 മണി മുതല്‍ വൈകീട്ട് 6 മണി സമയത്തിനിടക്ക് പരീക്ഷ എഴുതാന്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി അരലക്ഷം പേര്‍ പരീക്ഷാ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതായി സംസ്ഥാന പരീക്ഷാ കണ്‍ട്രോളര്‍ നവാസ് സ്വലാഹി ഒറ്റപ്പാലം അറിയിച്ചു.

പരീക്ഷാര്‍ഥികളുടെ പ്രശ്‌നങ്ങളും സംശയങ്ങളും പരിഹരിക്കുന്നത് സംസ്ഥാന ഡിജിറ്റല്‍ ഹബിന്റെ കീഴില്‍ ടെക്‌നിക്കല്‍ സെല്‍ – കണ്‍ടോള്‍ റൂം സംവിധാനവും ജില്ലാ തലങ്ങളില്‍ ഹെല്‍പ്‌ലൈനുകളും ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പറുകള്‍ 7593882001,9633564333,9061880345 (കണ്‍ട്രോള്‍ റൂം) 8086871991,9526497691,8086278803,9562663644,9048080829,8075052582,9947088203 (ടെക്‌നിക്കല്‍ സെല്‍).

Related Articles