Current Date

Search
Close this search box.
Search
Close this search box.

എം.എസ്.എം അന്താരാഷ്ട്ര അറബിക് വിദ്യാര്‍ഥി സമ്മേളനം

കോഴിക്കോട്: കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) വിദ്യാര്‍ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡന്റസ് മൂവ്‌മെന്റ് (എം.എസ്.എം) സംഘടിപ്പിക്കുന്ന 15ാമത് അന്താരാഷ്ട്ര അറബിക് വിദ്യാര്‍ത്ഥി സമ്മേളനം ഒക്ടോബര്‍ 29,30 തിയതികളില്‍ നടക്കും.

സമ്മേളനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 10 മുതല്‍ 30 വരെ രാജ്യത്തെ തെരഞ്ഞെടുത്ത 25 കാമ്പസുകളില്‍ ‘അറബിക് കോളേജ് പ്രസ്ഥാനം; കേരള മുസ്ലിം നവോത്ഥാനത്തിന് നല്‍കിയ സേവനങ്ങള്‍’ എന്ന പ്രമേയത്തില്‍ കാമ്പസ് സമ്മേളനങ്ങള്‍, സെപ്റ്റംബര്‍ 21ന് അറബിക് സാഹിത്യമേള, സെപ്റ്റംബര്‍ 26 ന് ഡോക്യൂമെന്ററി ലോഗിന്‍, ഒക്ടോബര്‍ 3 ന് ഇന്റര്‍നാഷ്ണല്‍ അറബിക് റിസര്‍ച്ച് സ്‌കോളേഴ്‌സ് സമ്മിറ്റ്, ഒക്ടോബര്‍ 10 നു ‘അറബി ഭാഷ ഉപരി പഠനം സാധ്യതകള്‍’ ശില്‍പ്പശാല, ഒക്ടോബര്‍ 17 ന് അന്താരാഷ്ട്ര അറബിക് വെബിനാര്‍ തുടങ്ങി നിരവധി പ്രോഗാമുകള്‍ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.

ലോക പ്രശസ്ത പണ്ഡിതന്മാരും, വിദ്യാഭ്യാസ വിചക്ഷണന്മാരും ഭാഷ വിദഗ്ദ്ധന്മാരും, മന്ത്രിമാരും, നേതാക്കളും സമ്മേളനത്തില്‍ സംബന്ധിക്കും കോഴിക്കോട് ചേര്‍ന്ന പ്രഖ്യാപന സമ്മേളനത്തില്‍ കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുള്ളകോയ മദനി പ്രഖ്യാപനം നിര്‍വഹിച്ചു. കെ.എന്‍.എം സംസ്ഥാന ജന.സെക്രട്ടറി എം.മുഹമ്മദ് മദനി, ഡോ. ഹുസൈന്‍ മടവൂര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷാ, എം.സ്വലാഹുദ്ദീന്‍ മദനി ഈസ മദനി സി.മുഹമ്മദ് സലിം സുല്ലമി, ഡോ.പി.പി. അബ്ദുല്‍ ഹഖ്, അബ്ദുല്‍ ഹസീബ് മദനി എന്നിവര് സംസാരിച്ചു. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ഷാഹിദ് മുസ്ലിം ഫാറൂഖി അധ്യക്ഷത വഹിച്ചു സുഹ്ഫി ഇംറാന്‍ സ്വാഗതവും അമീന്‍ അസ്‌ലഹ് നന്ദിയും പറഞ്ഞു.

Related Articles