Current Date

Search
Close this search box.
Search
Close this search box.

മൊസാദ് ചാരന്‍ ഗസ്സയില്‍ പിടിയിലായി

ഗസ്സ സിറ്റി: ഇസ്രായേല്‍ ചാരസംഘടനയായ മൊസാദുമായി ബന്ധമുള്ള ഫലസ്തീന്‍കാരന്‍ ഗസ്സയില്‍ അറസ്റ്റില്‍. ഹമാസ് ഭരണം നടത്തുന്ന ഗസ്സയില്‍ വെച്ച് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തതായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ഏജന്‍സിയായ അറബി 21 റിപ്പോര്‍ട്ട് ചെയ്തു.

2018ല്‍ മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ വെച്ച് ഫാദി അല്‍ബത്ശിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് മന്ത്രാലയം അറിയിച്ചു. ഗസ്സയില്‍ ജനിച്ച എഞ്ചിനീയറായ ബത്ശ് മൊട്ടോര്‍ ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് 2018 ഏപ്രില്‍ 21നാണ് കൊല്ലപ്പെടുന്നത്. പ്രഭാത നമസ്‌കാരത്തിന് പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

മൊസാദിന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി ഗസ്സയിലെ ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അല്‍ബസ്മ് പറഞ്ഞു. മുമ്പ് നടന്ന ഫലസ്തീന്‍ സൈനികരെയും ശാസ്ത്രജ്ഞരെയും വധത്തില്‍ മൊസാദിന് പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles