Current Date

Search
Close this search box.
Search
Close this search box.

പള്ളികള്‍ ക്ഷേത്ര പരിസരങ്ങളില്‍ നിന്ന് സ്വമേധയാ മാറണം: യു.പി മന്ത്രി

ലഖ്‌നൗ: ക്ഷേത്രങ്ങളുടെ പരിസരത്തുള്ള പള്ളികള്‍ ‘സ്വമേധയാ’ അവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് മാറണമെന്ന് സംസ്ഥാന കാബിനറ്റ് മന്ത്രിയും ‘നിഷാദ്’ പാര്‍ട്ടി തലവനുമായ സഞ്ജയ് നിഷാദ് പറഞ്ഞു. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ എക്സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

രാമക്ഷേത്രത്തിന് സംഭവിച്ചത് പോലെ, അവിടെ ക്ഷേത്രം എളുപ്പത്തില്‍ നിര്‍മ്മിക്കപ്പെടുന്നു, മസ്ജിദ് മറ്റൊരിടത്തും മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നു. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നിര്‍മിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചാണ് നിഷാദ് ഇവിടെ പരാമര്‍ശിച്ചത്. ‘നമുക്ക് ഇവിടെ നിന്നും നീങ്ങേണ്ട ആവശ്യമില്ല. ഇന്ത്യന്‍ സംസ്‌കാരത്തിലെ മറ്റ് മതങ്ങള്‍ക്ക് മറ്റെവിടെയെങ്കിലും ആരാധിക്കാം,” നിഷാദ് തുടര്‍ന്നു പറഞ്ഞു.

നിഷാദിന്റെ പാര്‍ട്ടി ഉത്തര്‍പ്രദേശിലെ ഭരണസഖ്യത്തിന്റെ ഭാഗമാണ്, ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ ഈ പാര്‍ട്ടി നേടിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിലെ ഫിഷറീസ് മന്ത്രിയാണ് നിഷാദ്.

മദ്‌റസ സ്ഥാപനങ്ങള്‍ക്ക് തീവ്രവാദികളുമായും കുറ്റവാളികളുമായും ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് സംസ്ഥാനത്തെ മദ്രസകളില്‍ സര്‍വേ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ നിഷാദ് സ്വാഗതം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

Related Articles