Current Date

Search
Close this search box.
Search
Close this search box.

മൊറോകോ: ജോലി സ്ഥിരതക്കായുള്ള അധ്യാപകരുടെ പ്രക്ഷോഭം ആറാം വാരത്തിലേക്ക്

റാബത്: ജോലിയില്‍ സുരക്ഷയും സ്ഥിരതയും തേടി മൊറോകയില്‍ ആയിരക്കണക്കിന് അധ്യാപകര്‍ തെരുവിലിറങ്ങി. കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയായ റാബത്തിലാണ് നിരവധി യുവജനങ്ങളും സ്ത്രീകളുമടക്കം ജനകീയ പ്രതിഷേധവുമായി റാലി നടത്തിയത്. സംഘം മൊറോകന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനു മുന്നിലും മാര്‍ച്ച് നടത്തി. എല്ലാവിധ പൊതുസേവന ആനുകൂല്യങ്ങളുമടക്കം അധ്യാപക ജോലിയില്‍ സുരക്ഷിതത്വം വേണമെന്നാവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം തുടര്‍ച്ചയായി ആറാമത്തെ ആഴ്ചയിലും തുടരുകയാണ്.

മുഴുവന്‍ ആനുകൂല്യങ്ങളും ലഭ്യമാക്കുക,മികച്ച പെന്‍ഷന്‍ ഏര്‍പ്പെടുത്തുക,അധ്യാപകര്‍ക്ക് മറ്റു ജോലികളിലേക്ക് മാറാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയാണ് സമരത്തിലേര്‍പ്പെട്ട അധ്യാപകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ മാസം പതിനായിരത്തിലേറെ അധ്യാപകര്‍ പാര്‍ലമെന്റിന് മുന്നില്‍ ഇതേ ആവശ്യമുന്നയിച്ച് സമരം ചെയ്തിരുന്നു. എന്നാല്‍ ജലപീരങ്കി ഉപയോഗിച്ച് പൊലിസ് പ്രതിഷേധക്കാരെ നേരിടുകയാണ് ചെയ്തിരുന്നത്. അധ്യാപക സമരം രാജ്യത്തെ സ്‌കൂളുകളെ ബാധിച്ചിട്ടുണ്ട്. ജോലിക്കു പോകാതെയാണ് ഇവര്‍ സമരം ചെയ്യുന്നത്.

Related Articles