Current Date

Search
Close this search box.
Search
Close this search box.

യെമന്‍ യുദ്ധത്തില്‍ നിന്നും മൊറോകോ പിന്മാറി

സന്‍ആ: സൗദിയുടെ നേതൃത്വത്തില്‍ യെമനില്‍ അരങ്ങേറുന്ന യുദ്ധത്തില്‍ നിന്നും മൊറോകോ പിന്‍മാറി. യെമനിലെ ഹൂതികള്‍ക്കെതിരെ നടക്കുന്ന സൈനിക സഖ്യത്തില്‍ നിന്നും പിന്മാറുന്നതായി മൊറോകോ സര്‍ക്കാര്‍ വൃത്തങ്ങളാണ് അറിയിച്ചത്. പേര് വെളിപ്പെടുത്താത്ത രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യെമനിലെ സൈനിക ഇടപെടലുകളിലും യുദ്ധ മുന്നണികളുമായുള്ള മന്ത്രിതല ചര്‍ച്ചകളിലും മൊറോകോ ഇടപെടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യെമനില്‍ നിന്നും മൊറോകോയുടെ അംബാസഡറെയും തിരിച്ചുവിളിച്ചിട്ടുണ്ട്. ഹൂതികള്‍ തങ്ങളുടെ ജെറ്റുകള്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തതിനെത്തുടര്‍ന്ന് 2015 മുതലാണ് മൊറോകോ യെമന്‍ യുദ്ധത്തിന്റെ ഭാഗമായത്.

2015ലാണ് രാജ്യത്തിന്റെ ഭൂരിഭാഗം വരുന്ന ഹൂതികള്‍ക്കെതിരെ ഷിയാ വിമതരെ പിന്തുണച്ച് സൗദി യുദ്ധം ആരംഭിച്ചത്. അമേരിക്കയും യു.എ.ഇയും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമാണ്.

Related Articles