Current Date

Search
Close this search box.
Search
Close this search box.

മൊറോകയിലെ അധ്യാപക സമരം: ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി

റാബത്: കഴിഞ്ഞ ഏതാനും ആഴ്ചകളായി മൊറോകയില്‍ അധ്യാപകര്‍ തുടരുന്ന പ്രതിഷേധ സമരം ഒടുവില്‍ ഫലം കാണുന്നു. ശമ്പള വര്‍ധനവും ജോലിയില്‍ സുരക്ഷയും സ്ഥിരതയും ആവശ്യപ്പെട്ടായിരുന്നു മൊറോകയില്‍ ആയിരക്കണക്കിന് അധ്യാപകര്‍ സമരം ആരംഭിച്ചത്. സമരം ദിനേന ശക്തമായതിനെത്തുടര്‍ന്ന് ഒടുവില്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. പുതിയ സോഷ്യല്‍ ഡീല്‍ എന്ന പേരിലാണ് സര്‍ക്കാര്‍ അധ്യാപകരെയും പ്രധാന തൊഴിലാളി യൂനിയനുകളെയും വിളിച്ചു കൂട്ടി കരാര്‍ രൂപീകരിച്ചത്. ദിവസവും 48ാളം പ്രതിഷേധ റാലികളാണ് മൊറോകയില്‍ അരങ്ങേറിയിരുന്നത്.

എല്ലാവിധ പൊതുസേവന ആനുകൂല്യങ്ങളുമടക്കം അധ്യാപക ജോലിയില്‍ സുരക്ഷിതത്വം വേണമെന്നാവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം തുടര്‍ച്ചയായി എട്ടാമത്തെ ആഴ്ചയും പിന്നിട്ടിരുന്നു.

Related Articles