Current Date

Search
Close this search box.
Search
Close this search box.

ഗര്‍ഭച്ഛിദ്ര കേസ്: മോറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ മാപ്പുപറഞ്ഞു

റബാത്ത്: വിവാഹേതര ലൈംഗികതയും തുടര്‍ന്ന് ഗര്‍ഭച്ഛിദ്രവും നടത്തിയെന്ന ആരോപണത്താല്‍ മോറോക്കോ മാധ്യമ പ്രവര്‍ത്തക ഹാജര്‍ റൈസൂനിയെ കഴിഞ്ഞ ആഴ്ച ഒരു വര്‍ഷത്തേക്ക് ശിക്ഷിക്കാന്‍ നീതി മന്ത്രാലയം തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിന് മാപ്പുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്‍. മുഹമ്മദ് രാജാവിന്റെ ക്ഷമാപണം അനുകമ്പയും സ്‌നേഹവും നിറഞ്ഞുനില്‍ക്കുന്ന തീരുമാനമാണെന്ന് നീതി മന്ത്രാലയം ബുധനാഴ്ച പറഞ്ഞു. ഹാജര്‍ റൈസൂനിയും അവരുടെ പ്രതിശ്രുതവരനും നിയമപരമായി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചിട്ടുണ്ട്.

റൈസൂനിക്കെതിരായ കേസില്‍ രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും വിമര്‍ശനം ശക്തമായിരുന്നു. ഇത് മാധ്യമ സ്വാതന്ത്രത്തിനും പൗരാവകാശത്തിനെതിരിലുമുളള ആക്രമണമായി ചിത്രീകരിക്കപ്പെടുകയായിരുന്നു. രാജ്യത്ത് വിവാഹേതര ലൈംഗിതയും ഗര്‍ഭച്ഛിദ്രവും നിയമവിരുദ്ധമാണ്.

Related Articles