Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെതിരായി ഫലസ്തീൻ രേഖയിൽ ഒപ്പുവെച്ചത് രണ്ട് ലക്ഷത്തിലധികം പേർ

ജറുസലം: ഇസ്രായേലുമായി പുതിയ നയതന്ത്ര ബന്ധം സ്ഥാപിച്ച അറബ് രാഷ്ട്രങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിനുള്ള ഫലസ്തീൻ ചാർട്ടറിൽ രണ്ട് ലക്ഷത്തിലധികം സാമൂഹ്യ മാധ്യമ ഉപയോ​ക്താക്കൾ ഒപ്പുവെച്ചു. യു.എ.ഇയുടെയും ബഹ്റൈനിന്റെയും വിദേശകാര്യ മന്തിമാർ വെെറ്റ് ഹൗസിൽ വെച്ച് ഇസ്രായേലുമായി കരാറിൽ ഒപ്പുവെക്കുന്നത് അറേബ്യൻ സമാധാന ശ്രമത്തെ ഇല്ലാതാക്കുകയാണ്. ഫലസ്തീൻ വിഷയത്തിലെ നീതിയിൽ വിശ്വസിച്ച് ആ ഉത്തരവാദിത്തവുമായി മുന്നോട്ടുപോവുകയാണ്. അതിനാൽ ഞാൻ ഫലസ്തീൻ ചാർട്ടറിൽ ഒപ്പുവെക്കുന്നതിൽ അഭിമാനിക്കുന്നു. അതിലൂടെ ഫലസ്തീൻ അധിനവേശത്തിനരയാകുന്ന രാഷ്ട്രമാണെന്നും, അതിന്റെ വിമോചനം കടമയാണെന്നും ഞാൻ ഉറപ്പിക്കുന്നു- ചാർട്ടറിൽ പറയുന്നു.

Related Articles