Current Date

Search
Close this search box.
Search
Close this search box.

യെമന്‍ യുദ്ധം: ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടെന്ന് പുതിയ റിപ്പോര്‍ട്ട്

സന്‍ആ: യെമനില്‍ നടമാടിക്കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതിനോടകം മരിച്ചത് ഒരു ലക്ഷത്തിലധികം പേരെന്ന് പുതിയ റിപ്പോര്‍ട്ട്. യു.എന്നില്‍ നിന്നും സൈനിക സംഘര്‍ഷം നടന്ന പ്രദേശങ്ങളില്‍ നിന്നും ഡാറ്റ പ്രൊജക്റ്റില്‍ നിന്നും നേരിട്ട വിവരങ്ങള്‍ ശേഖരിച്ച അമേരിക്കന്‍ എന്‍.ജി.ഒ ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാലു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ മരണസംഖ്യ പുറത്തുവന്നതിന്റെ ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്.

2015ലാണ് ഹൂതി പ്രസ്ഥാനത്തിനെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം യുദ്ധം ആരംഭിച്ചത്. 12000 പേര്‍ ആക്രമണത്തില്‍ നിന്നും നേരിട്ട് കൊല്ലപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ല്‍ മാത്രം 20,000 പേര്‍ കൊല്ലപ്പെട്ടെന്നും 2020ഓടെ മരണസംഖ്യ ഒരു ലക്ഷത്തിന് മുകളിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles