Current Date

Search
Close this search box.
Search
Close this search box.

യുദ്ധ ഭീതിക്കിടയില്‍ ലിബിയയിലും കോവിഡ് വ്യാപിക്കുന്നു

ട്രിപ്പോളി: പശ്ചിമേഷ്യയിലെ സംഘര്‍ഷ രാജ്യങ്ങളെല്ലാം പ്രധാനമായും രണ്ട് കനത്ത വെല്ലുവിളികളെ നേരിട്ടാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. ഒന്ന് നേരത്തെ തന്നെ നിലനില്‍ക്കുന്ന ശക്തമായ ആഭ്യന്തര കലഹം. ഇപ്പോള്‍ കോവിഡ് വൈറസും. ഫലസ്തീനും സിറിയക്കും ഇറാഖിനും പുറമെ ലിബിയയും സമാനമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ലിബിയയില്‍ ആകെ എട്ട് കോവിഡ് കേസുകളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം അഞ്ച് പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറന്‍ നഗരമായ മിസ്രാതയിലാണ് പുതിയ കേസുകള്‍ എന്ന് ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലിബിയയില്‍ വര്‍ഷങ്ങളായി നാഷണല്‍ അക്കോര്‍ഡും (ജി.എന്‍.എ) ഖലീഫ് ഹഫ്തറിന്റെ നേതൃത്വത്തിലുള്ള ലിബിയന്‍ നാഷണല്‍ ആര്‍മിയും തമ്മില്‍ പോരാട്ടം രൂക്ഷമാണ്. 2011ല്‍ മുഅമ്മര്‍ ഖദ്ദാഫിയെ ജനകീയ പ്രക്ഷോഭത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷമാണ് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായത്.

Related Articles