Current Date

Search
Close this search box.
Search
Close this search box.

ട്രംപ് വീണ്ടും അധികാരത്തിലേറുന്നതില്‍ ആശങ്ക പങ്കുവെച്ച് ഫലസ്തീന്‍

ഗസ്സ സിറ്റി: യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലേറുന്നതില്‍ ആശങ്ക പങ്കുവെച്ച് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷത്വിയ്യ. അമേരിക്കന്‍ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യമുള്ളതാണ്. അടുത്ത നാല് വര്‍ഷം കൂടി ട്രംപിന് അധികാരം ലഭിച്ചാല്‍ യൂറോപ്യന്‍ യൂണിയനെയും മുഴുവന്‍ ലോകത്തെയും ദൈവം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ പാര്‍ലമെന്റിലെ വിദേശകാര്യ കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപ് നാല് വര്‍ഷം എല്ലാവരുടെയും സമയം കളഞ്ഞു. ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയെ എല്ലാം ഫലസ്തീനികളും തള്ളിക്കളഞ്ഞു. അറബികളും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം ഈ പദ്ധതിക്ക് എതിരാണ്. യു.എസ് മുന്‍ധാരണയോട് കൂടിയാണ് പെരുമാറുന്നതെന്നും പശ്ചിമേഷ്യന്‍ സമാധാന കരാറിനെ മുന്‍നിര്‍ത്തി ഫലസ്തീന്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനിലെ 80 അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് മുന്‍പില്‍ വെച്ചാണ് ഇസ്മായില്‍ ഷത്വിയ്യ ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഭാവിയിലെ രാഷ്ട്രീയ നടപടിക്രമങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles