Current Date

Search
Close this search box.
Search
Close this search box.

ഭിന്നതകള്‍ പരിഹരിക്കാന്‍ സൗദി സന്ദര്‍ശിക്കാന്‍ തയാര്‍: ഇറാന്‍ വിദേശകാര്യ മന്ത്രി

javad-zareef.jpg

തെഹ്‌റാന്‍: സൗദിയും ഇറാനും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ സൗദി സന്ദര്‍ശിക്കാന്‍ തയാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് പറഞ്ഞു. അനുയോജ്യമായ വ്യവസ്ഥകളില്‍ നിന്നു കൊണ്ട് സൗദിയുമായി ചര്‍ച്ചക്ക് ഞങ്ങള്‍ തയാറാണ്- സാരിഫ് പറഞ്ഞു. കഴിഞ്ഞ ദിവസം തലസ്ഥാനമായ തെഹ്‌റാനില്‍ നടന്ന അന്താരാഷ്ട്ര നിയമവും ഏകപക്ഷീയതയും എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലയിലെ പിരിമുറുക്കങ്ങള്‍ അവസാനിപ്പിക്കാനും ലഘൂകരിക്കാന്‍ മറ്റു കക്ഷികളുമായി ഇറാന്‍ സഹകരിക്കുമെന്നും ഇത്തരം എല്ലാം ശ്രമങ്ങളെയും ഇറാന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. യെമന്‍ ജനതക്കും ഇസ്ലാമിക് റിപ്പബ്ലിക്കുനുമുള്ള ഇറാന്‍ പിന്തുണവും നയവും അദ്ദേഹം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയും ചെയ്തു.

Related Articles