Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ് കിറ്റില്‍ മോദിയുടെ ഫോട്ടോ കൃത്രിമമായി തിരുകികയറ്റി ബി.ജെ.പി

ഡല്‍ഹി: ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായി പുറത്തിറക്കിയ ഔദ്യോഗിക കിറ്റില്‍ മോദിയുടെ ഫോട്ടോ കൃത്രിമമായി തിരുകികയറ്റി ബി.ജെ.പി നേതാവ്. കിറ്റിന് മുകളിലായി മോദിയുടെ ഫോട്ടോ വെട്ടിയെടുത്ത് ഒട്ടിക്കുകയായിരുന്നു. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച മുംബൈ കമ്മിറ്റി പ്രസിഡന്റ് വസീം ആര്‍ ഖാനാണ് ഈ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ‘എന്റെ പ്രധാനമന്ത്രി, എന്റെ അഭിമാനം’ എന്ന് തലക്കെട്ട് നല്‍കിയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ട്വിറ്ററില്‍ ഈ ചിത്രത്തിന് താഴെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

എന്നാല്‍ ചിത്രം പുറത്തുവന്നതിന് പിന്നാലെ നെറ്റിസണ്‍സ് ഇത് കൈയോടെ പിടികൂടുകയും ഇത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ലോകകപ്പ് സ്റ്റേഡിയത്തില്‍ ഒരാള്‍ വെളുത്ത നിറത്തിലുള്ള സഞ്ചി കൈയില്‍ പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് പ്രചരിപ്പിച്ചത്. ഇതില്‍ ഹിന്ദിയില്‍ ‘സബ്കാ സാത് സബ്കാ വികാസ്’ എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്.

ലോകകപ്പിന്റെ ഭാഗമായി ആരാധകര്‍ക്ക് സൗജന്യമായി സമ്മാനം നല്‍കിയ കിറ്റിലാണ് ഇത്തരത്തില്‍ കൃത്രിമം കാട്ടിയത്. എന്നാല്‍ ആരാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. മാധ്യമപ്രവര്‍ത്തകനും അള്‍ട്ട് ന്യൂസ് സ്ഥാപകനുമായ മുഹമ്മദ് സുബൈറും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, സംഭവം ഫോട്ടോഷോപ്പാണെന്നും ആരോപണമുണ്ട്. സമാനമായി തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയുടെ ചിത്രം എഡിറ്റ് ചെയ്തും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.

 

Related Articles