Current Date

Search
Close this search box.
Search
Close this search box.

ബിഹാറില്‍ കനയ്യ കുമാറിനും സംഘത്തിനും നേരെ സംഘ്പരിവാര്‍ ആക്രമണം

ബെഗുസാറൈ: ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനും സംഘത്തിനും നേരെ സംഘപരിവാറിന്റെ ആക്രമണം. തിങ്കളാഴ്ച രാത്രി ബിഹാറിലെ ബഗവാന്‍പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് കനയ്യകുമാറിന്റെ വാഹനം തടഞ്ഞ് ആക്രമിച്ചത്.

സംഭവത്തില്‍ കനയ്യയുടെ കൂടെയുള്ള രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും കാറുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ ബി.ജെ.പി,യുവമോര്‍ച്ച,ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് സി.പി.ഐ ആരോപിച്ചു.

ബെഗുറാസൈ ജില്ലയിലെ ബച്ചവഡയില്‍ നടന്ന സി.പി.ഐയുടെ രാഷ്ട്രീയ ക്യാംപയിനില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കനയ്യ. ദുര്‍ഗ പൂജ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ആക്രമികള്‍ ആക്രമണം അഴിച്ചു വിട്ടത്. കനയ്യയുടെ വാഹനം തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്യുകയായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരകുന്ന നിരവധി വാഹനങ്ങളും ആക്രമികള്‍ തകര്‍ത്തു. തുടര്‍ന്ന് കനയ്യയും സംഘവും ബഗവാന്‍പൂര്‍ പൊലിസില്‍ പരാതി നല്‍കി.

Related Articles