Current Date

Search
Close this search box.
Search
Close this search box.

മിശ്ര വിവാഹം ദുബൈയില്‍ ജീവിതരീതിയായി മാറുന്നു

അബൂദാബി: മിശ്ര വിവാഹ സമ്പ്രദായം ഇന്ന് യു.എ.ഇയില്‍ ജീവിത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ജീവിതാഭിലാഷത്തിനപ്പുറം മതപരമായ സഹിഷ്ണുതക്ക് പ്രാധാന്യം നല്‍കിയാണ് വിവാഹം ചെയ്യുന്നതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് ഉദാഹരണമാണ് കത്തോലിക് ക്രിസ്ത്യാനിയായിരുന്ന മിന ലികിയോണ്‍ അലി അല്‍ സായിദിനെ വിവാഹം ചെയ്തത്. വിഭിന്ന മതവിഭാഗങ്ങളില്‍ പെട്ട ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നത് ദുബൈയിലെ ദമ്പതികള്‍ക്കിടയില്‍ ഇന്ന് ഒരു അസാധാരണ സംഭവമല്ല. കാത്തലിക് മതവിശ്വാസം ജീവിതത്തില്‍ പകര്‍ത്തുന്ന അവര്‍ ഇരു മതവിഭാഗക്കാരായാണ് ജീവിക്കുന്നത്.

ഫെബ്രുവരി അഞ്ചിന് പോപ് ഫ്രാന്‍സിസ് മാര്‍പാപ യു.എ.ഇ സന്ദര്‍ശിക്കുമ്പോള്‍ പോപിനെ കാണാനായി ഒരുങ്ങുകയാണ് മിന. ഇതിനായി എല്ലാവിധ പിന്തുണയും നല്‍കുകയാണ് അലി സായിദ്. മുസ്‌ലിം രാജ്യമായ യു.എ.ഇയില്‍ ജീവിക്കുന്നത് കൊണ്ട് തന്നോട് പലരും മിനയെ ഇസ്‌ലാമിലേക്ക് മതം മാറ്റാന്‍ ആവശ്യപ്പെടാറുണ്ടെന്നും എന്നാല്‍ നിര്‍ബന്ധിപ്പിച്ച് മതം മാറ്റാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അലി സായിദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. എല്ലാ മതപരമായ ചടങ്ങുകളും ആചാരങ്ങളും തികച്ചും വ്യക്തിപരമാണെന്ന അഭിപ്രായക്കാരന്‍ കൂടിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

14 മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുടെ മാതാവ് കൂടിയാണ് മിന. 2008ല്‍ ദുബൈ അസ്ഥാനമായി ആരംഭിച്ച ആര്‍ട്‌സ് സ്‌കൂളില്‍ പാര്‍ടണര്‍ ആയിട്ടാണ് സായിദ് എത്തുന്നത്. തുടര്‍ന്നാണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹം ചെയ്യാന്‍ തീരുമാനിച്ചതും. യു.എ.ഇയില്‍ ഇത്തരത്തിലുള്ള മിശ്രവിവാഹങ്ങള്‍ ഇന്ന് അധികരിച്ചു വരികയായണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Related Articles