Current Date

Search
Close this search box.
Search
Close this search box.

കാണാതായ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ട നിലയില്‍

വെസ്റ്റ് ബാങ്ക്: കാണാതായ ഇസ്രായേല്‍ സൈനികനെ വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഈ ആഴ്ച ആദ്യത്തിലാണ് സൈനികനെ ജറൂസലേമിലെ സൈനിക ചെക് പോസ്റ്റില്‍ നിന്നും കാണാതായത്.

ജറൂസലേമിനോട് ചേര്‍ന്ന് അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ സൈന്യവും പൊലിസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഹിസ്മ ചെക് പോയിന്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ാരംഭിച്ചതായി സൈന്യം അറിയിച്ചു. ചൊവ്വാഴ്ചയാണ് സൈനികനെ കാണാതായത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

 

 

Related Articles