Current Date

Search
Close this search box.
Search
Close this search box.

മാധ്യമ വിലക്ക്: പ്രധാനമന്ത്രി ആശങ്ക അറിയിച്ചു; തെറ്റ് പറ്റിയെന്ന് സമ്മതിച്ച് മന്ത്രി

ന്യൂഡല്‍ഹി: മീഡിയവണ്‍,ഏഷ്യാനെറ്റ് എന്നീ ചാനലുകള്‍ 48 മണിക്കൂര്‍ നേരത്തെക്ക് സംപ്രേഷണം നിര്‍ത്തിവെക്കാനുള്ള കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ നടപടിയില്‍ വിശദീകരണവുമായി മന്ത്രി പ്രകാശ് ജാവദേക്കര്‍. മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിലെ അനിവാര്യ ഘടകമാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചിട്ടുണ്ടെന്നും വാര്‍ത്ത വിതരണ മന്ത്രിയായ ജാവദേക്കര്‍ പറഞ്ഞു.

രണ്ട് മലയാള മാധ്യമങ്ങളെ 48 മണിക്കൂര്‍ വിലക്കി, പക്ഷേ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് ഞങ്ങള്‍ക്ക് പെട്ടെന്ന് തന്നെ കണ്ടെത്താനായി. അത് കൊണ്ട് വേഗത്തില്‍ തന്നെ വിലക്ക് പിന്‍വലിച്ചു. മന്ത്രി പറഞ്ഞു. മാധ്യമവിലക്കിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles