Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷങ്ങളുടെ വിജയത്തിന് വിദ്യാഭ്യാസ മുന്നേറ്റം അനിവാര്യം: അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർ കൃത്യവും വ്യക്തവുമായ ലക്ഷ്യം മുന്നിൽ കണ്ട്  പ്രവർത്തിക്കണമെന്നും  കഴിവും പരിചയവുമുള്ളവരുടെ മാർഗനിർദേശങ്ങൾ സ്വീകരിക്കണമെന്നും കേരള തുറമുഖ കാര്യ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രസ്താവിച്ചു.  വിദ്യാഭ്യാസ മുള്ളർ തന്നെ തെറ്റായ വഴിയിൽ സഞ്ചരിക്കുന്ന ദു:ഖകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഇതിന് മാറ്റം വരുത്താനുള്ള പദ്ധതികളും പരിശീലനങ്ങളും നടപ്പിലാക്കുന്ന അസ്മിയുടെ  പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) യിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ മാനേജ്മെന്റ്, പ്രിൻസിപ്പൽ, കോ – ഓർഡിനേറ്റർ എന്നിവർക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാം “ചിസൽ 22” കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടലിൽ സംസ്ഥാനതല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ “ചിസൽ 22”  സന്ദേശം നൽകി. അൽ ബിർറ് എഡി കെ പി മുഹമ്മദ്, ഒ കെ എം കുട്ടി ഉമരി പ്രസംഗിച്ചു. എസ് വി മുഹമ്മദലി  (നേതൃത്വം; പ്രായോഗിക ചിന്ത) അഡ്വ. നാസർ കാളമ്പാറ (അസ്മി ഓൺദ ട്രാക്ക്), അസ്മി എ ഡി പി പി മുഹമ്മദ്  (ദേശീയ വിദ്യാഭ്യാസ നയം) എന്നീ വിഷയത്തിൽ ക്ലാസെടുത്തു.  ഇന്ററാക്ഷൻ സെഷന്  ശാഹുൽ ഹമീദ് മേൽമുറി നേതൃത്വം നൽകി. മജീദ് പറവണ്ണ സ്വാഗതവും നവാസ് ഓമശ്ശേരി  നന്ദിയും പറഞ്ഞു. 160 പ്രതിനിധികൾ പങ്കെടുത്തു.

Related Articles