Current Date

Search
Close this search box.
Search
Close this search box.

യൂറോപ്പിനേക്കാള്‍ സുരക്ഷിതം പശ്ചിമേഷ്യന്‍ രാജ്യങ്ങളെന്ന് റിപ്പോര്‍ട്ട്

അബൂദബി: യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ സുരക്ഷിതത്വമുള്ളത് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെന്ന് റിപ്പോര്‍ട്ട്. യു.കെയിലെ ദേശീയ ആരോഗ്യ സേവന വിഭാഗം നടത്തിയ റിപ്പോര്‍ട്ടിലാണ് യു.എസ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ യാത്ര ചെയ്യാന്‍ ഏറ്റവും സുരക്ഷിതം അറബ് രാഷ്ട്രങ്ങളാണെന്നാണ് പറയുന്നത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സുരക്ഷതിത്വത്തില്‍ ഒന്നാം സ്ഥാനം യു.എ.ഇക്കാണ്. കഴിഞ്ഞ 18 വര്‍ഷത്തിനിടെ ആകെ 36 ആളുകള്‍ മാത്രമാണ് യു.എ.ഇയില്‍ കൊല ചെയ്യപ്പെട്ടത്. രണ്ടാം സ്ഥാനം ഒമാനിനും മൂന്നാം സ്ഥാനം ഖത്തറിനും നാലാം സ്ഥാനം മൊറോകോക്കും അഞ്ചാം സ്ഥാനം ജോര്‍ദാനുമാണ്.

ഫ്രാന്‍സ്,ഇറ്റലി,അമേരിക്ക എന്നീ രാജ്യങ്ങളേക്കാള്‍ കുറ്റകൃത്യങ്ങള്‍ കുറവാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ജോര്‍ദാനില്‍. അമേരിക്കയിലേക്കാളും യൂറോപ്യന്‍ രാജ്യങ്ങളേക്കാളും ഭീകരവാദ,തീവ്രവാദ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും വളരെ കുറവാണ് മൊറോകോയില്‍.

ബ്രിട്ടീഷ് ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫിസുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അതിക്രമങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്നതിന്റെ കണക്കുകള്‍ ശേഖരിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

Related Articles