NewsWorld Wide

ബോയിങ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ച് പശ്ചിമേഷ്യയും

കുവൈത്ത് സിറ്റി: തുടര്‍ച്ചയായുള്ള ബോയിങ് വിമാനങ്ങളുടെ അപകടങ്ങള്‍ മൂലം നിരവധി രാജ്യങ്ങള്‍ ബോയിങ് വിമാനങ്ങളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കുവൈത്ത്,യു.എ.ഇ,ഒമാന്‍,തുര്‍ക്കി എന്നീ രാജ്യങ്ങളാണ് കഴിഞ്ഞ ദിവസത്തെ എത്യോപ്യന്‍ വിമാനാപകടം മുന്‍ നിര്‍ത്തി ബോയിങ് 737 വിമാനങ്ങളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് എത്യോപ്യയില്‍ ബോയിങ് 737 മാക്‌സ് 8 വിമാനം തകര്‍ന്നു വീണ് ഇന്ത്യക്കാരടക്കം 157 യാത്രക്കാര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ആറു മാസത്തിനിടെ ടേക്ക് ഓഫിനിടെ തകര്‍ന്നു വീഴുന്ന രണ്ടാമത്തെ ബോയിങ് വിമാനമാണിത്. ഇതോടെയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബോയിങ് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ എയര്‍ലൈന്‍ കമ്പനികളോട് ആവശ്യപ്പെട്ടത്.

ലോകത്തെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ യാത്ര വിമാനങ്ങള്‍ എന്ന് അവകാശപ്പെടുന്നവയാണ് അമേരിക്കയുടെ ബോയിങ് വിമാനങ്ങള്‍. ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ രൂപഘടനയില്‍ മാറ്റം വരുത്തി ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ വിമാനനിര്‍മാണ കമ്പനിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Facebook Comments
Show More

Related Articles

Close
Close