Current Date

Search
Close this search box.
Search
Close this search box.

യു.എസ് പടകപ്പലുകള്‍ ഗള്‍ഫിനെയാണ് ലക്ഷ്യം വെക്കുന്നത്, എന്നാല്‍ ഭീഷണിയല്ല: ഇറാന്‍

തെഹ്‌റാന്‍: ഇറാനെ ലക്ഷ്യമിട്ട് അമേരിക്കന്‍ സര്‍വഹ സന്നാഹ പടക്കപ്പുലുകള്‍ ഗള്‍ഫ് തീരത്തെത്തി നില്‍ക്കെ യു.എസിന് മറുപടിയുമായി ഇറാന്‍. യു.എസ് യുദ്ധക്കപ്പലുകള്‍ ഗള്‍ഫ് മേഖലയെയാണ് ലക്ഷ്യമിടുന്നതെന്നും എന്നാല്‍ തങ്ങള്‍ക്ക് അതൊരു ഭീഷണിയല്ലെന്നും ഇറാന്‍ സൈനിക മേധാവി കഴിഞ്ഞ ദിവസം പറഞ്ഞു.

യു.എസിന്റെ സൈനിക സാന്നിധ്യം ഗള്‍ഫ് മേഖലക്ക് വലിയ ഭീഷണിയാണ് എന്നാല്‍ നിലവില്‍ ഇറാന്‍ അത് അവസരമായാണ് കാണുന്നതെന്നും ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ അമീറലി ഹാജി സദീഹ് പറഞ്ഞു. യു.എസ് ഇറാനെതിരെ സൈനിക നീക്കത്തിന് മുതിരുകയാണെങ്കില്‍ കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്കതാക്കി. അതേസമയം, മുമ്പെങ്ങമില്ലാത്ത വിധം വലിയ സമ്മര്‍ദ്ദമാണ് ഇറാനു മേലുള്ളതെന്നും 1980-88 കാലത്തെ ഇറാഖ് യുദ്ധത്തെക്കാളും ദുഷ്‌കരമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Articles