Current Date

Search
Close this search box.
Search
Close this search box.

കൊറോണ: പശ്ചിമേഷ്യന്‍ വിമാനകമ്പനികള്‍ക്ക് നഷ്ടം 100 മില്യണ്‍ ഡോളര്‍

അബൂദബി: ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ അത് നേരിട്ട് ബാധിച്ചത് വിമാന കമ്പനികളെ കൂടിയാണ്. കഴിഞ്ഞ ആഴ്ചകള്‍ക്കിടെ 100 മില്യണ്‍ ഡോളര്‍ ആണ് ഗള്‍ഫിലെ വിവിധ വിമാന കമ്പനികള്‍ക്കുണ്ടായ നഷ്ടം. അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട് അസോസിയോഷന്‍ (IATA)ആണ് കഴിഞ്ഞ ദിവസം ഇക്കാര്യമറിയിച്ചത്. 1.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് 2020ല്‍ മാത്രം കണക്കാക്കുന്നതെന്നും IATA മേഖല വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ ബക്‌രി പറഞ്ഞു.

പശ്ചിമേഷ്യക്ക് അകത്തും പുറത്തും അടുത്ത ഏതാനും ആഴ്ചകളിലും ടിക്കറ്റ് വില്‍പ്പന കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യാ-പസഫികിന് പിന്നിലേക്കും യാത്ര നിയന്ത്രണങ്ങള്‍ വ്യാപിപിച്ചാല്‍ മിഡില്‍ ഈസ്റ്റ് വിമാനകമ്പനികള്‍ക്ക് വരുമാനത്തില്‍ ഗണ്യമായ തിരിച്ചടി ഉണ്ടാവുമെന്നും അല്‍ ബക്‌രി പറഞ്ഞു.

കോവിഡിനെത്തുടര്‍ന്ന് വിമാന സര്‍വീസ് റദ്ദാക്കലും അതിര്‍ത്തികള്‍ അടയ്ക്കുന്നതും വ്യവസായത്തെ എത്രമാത്രം ബാധിച്ചു എന്നതിന്റെ ഒരു പ്രകടനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles