Current Date

Search
Close this search box.
Search
Close this search box.

വാരിയംകുന്നന്‍ ഹിന്ദു വിരുദ്ധനല്ല: എം.ജി.എസ് നാരായണന്‍

കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. വാരിയം കുന്നന്‍ ഹിന്ദു വിരുദ്ധനല്ലായിരുന്നെന്നും ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമര പോരാളിയായിരുന്നുവെന്നുമാണ് എം.ജി.എസ് അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി അടിയുറച്ച് പോരാടിയ നേതാവായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന് കീഴില്‍ നിരവധി അനുയായികളുണ്ടായിരുന്നു. മലബാര്‍ സമരം വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് ആയില്ലെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ക്തമായി പോരാടിയത് കൊണ്ടാണ് അദ്ദേഹം ചരിത്രത്തില്‍ ഇടംപിടിച്ചതെന്നും എം.ജി.എസ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഹിന്ദുക്കളെ പീഡിപ്പിച്ചതായി ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗാര്‍ത്ഥികളും ജന്മികളും ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. അതിനാല്‍ അവര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടാകാം, മറിച്ച് ഹിന്ദു സമുദായത്തിനെതിരെയുള്ള ആക്രമമായിരുന്നില്ലെന്നും എം.ജി.എസ് പറഞ്ഞു.

Related Articles