Current Date

Search
Close this search box.
Search
Close this search box.

‘ബ്രിഡ്ജ് ജിഹാദെ’ന്ന തലക്കെട്ടില്‍ മാധ്യമങ്ങള്‍ പ്രൈം ടൈം ചര്‍ച്ച നടത്തും; എന്നിരുന്നാലും നഈം ശൈഖാണ് താരം

അഹ്‌മദാബാദ്: ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്ന സമയത്ത് സ്വന്തം ജീവന്‍ വകവെക്കാതെ നിരവധി പേരുടെ ജീവന്‍ രക്ഷിച്ച നഈം ശൈഖാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. നഈം ശൈഖിന്റെ ധീരമായ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി ആക്ടിവിസ്റ്റുകളും ബ്ലോഗര്‍മാരും രംഗത്തെത്തി. അതേമസയം, ഇന്ത്യയില്‍ മുസ്‌ലിംകള്‍ നേരിടുന്ന വിവേചനങ്ങളും പീഡനങ്ങളും വിവിധ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുറന്നുകാട്ടി.

മോര്‍ബി തൂക്കുപാലം ദുരന്തം തന്നെ വേദനിപ്പിച്ചുവെന്ന് യുവാവായ നഈം ശൈഖ് പറഞ്ഞു. ആശുപത്രിയില്‍ നിന്ന് സംസാരിക്കുന്ന നഈം ശൈഖിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ഞാന്‍ എന്റെ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം പാലത്തിലുണ്ടായിരുന്നു. ഞങ്ങളില്‍ ഒരാള്‍ മരിച്ചു. എനിക്ക് നീന്താന്‍ കഴിവുള്ളതിനാല്‍, സുഹൃത്തുക്കള്‍ക്കൊപ്പം മറ്റുള്ളവരെ രക്ഷിക്കുന്നതില്‍ സഹകരിച്ചു. 50നും 60നും ഇടയില്‍ ആളുകളെ രക്ഷിക്കാന്‍ കഴിഞ്ഞു. സംഭവം എന്റെ മനസ്സിനെ വേദനിപ്പിച്ചു. ആളുകളെ രക്ഷിക്കുന്നതിനിടയില്‍ എനിക്കും പരിക്കേറ്റു’ -വീഡിയോ ക്ലിപ്പില്‍ നഈം ശൈഖ് പറഞ്ഞു.

ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് മുസ്‌ലിംകള്‍ പീഡനങ്ങള്‍ക്കും വംശീയ വിവേചനത്തിനും ഇരയാകുന്ന സാഹചര്യത്തില്‍, മുസ്‌ലിം യുവാവിന്റെ പ്രവൃത്തിയെ ആക്ടിവിസ്റ്റുകളും ബ്ലോഗര്‍മാരും ആഘോഷിച്ചു -അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ‘മുസ്‌ലിംകളെ എത്രനാള്‍ അപരാധികളായി കണക്കാക്കും’ എന്ന തലക്കെട്ടോടെയാണ് അല്‍ജസീറ വാര്‍ത്ത നല്‍കിയത്.

തങ്ങളുടെ ജീവന്‍ രക്ഷിച്ച അതേ മുസ്‌ലിംകളെ കൊല്ലുന്നതിന് മുമ്പ് അവര്‍ രണ്ടാമതൊന്ന് ആലോചിക്കില്ല. ഗൂഢാലോചനക്കുറ്റം ചുമത്തി ഡോ. കഫീല്‍ ഖാനെ പോലെ അവരെയും സര്‍ക്കാര്‍ അറസ്റ്റ് ചെയ്യും. ‘ബ്രിഡ്ജ് ജിഹാദെ’ന്ന തലക്കെട്ടില്‍ മാധ്യമങ്ങള്‍ പ്രൈം ടൈം ചര്‍ച്ചയും നടത്തുമെന്ന് ഒബൈദുറഹ്‌മാന്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു.

151 വര്‍ഷം പഴക്കമുള്ള മോര്‍ബി പാലം കഴിഞ്ഞ ഞായറാഴ്ചയാണ് തകര്‍ന്നത്. നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ഏതാനും മാസങ്ങളായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഒക്ടോബര്‍ 26നാണ് പാലം വീണ്ടും തുറന്നത്. പാലം പൊളിയുന്ന സമയത്ത് 500 പേര്‍ പാലത്തിന് മുകളിലുണ്ടായിരുന്നു. എന്നാല്‍, പാലത്തിന് ഒരേസമയം താങ്ങാനുള്ള ശേഷി 125 പേരായിരുന്നു. ദുരന്തത്തില്‍ കുട്ടികളുള്‍പ്പെടെ 141 പേര്‍ മരിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Related Articles