Current Date

Search
Close this search box.
Search
Close this search box.

കോവിഡ് 19: വിജനമായി ഹറം പരിസരം

മക്ക: കൊറോണ വൈറസ് ലോകത്താകമാനം പടര്‍ന്നു പിടിക്കുമ്പോള്‍ മുസ്ലിംകളുടെ പുണ്യ തീര്‍ത്ഥാടന കേന്ദ്രമായ മക്കയും ഹറം പരിസരവും വിജനമായി. അത്യപൂര്‍വമായാണ് കഅ്ബയും ചുറ്റുമുള്ള മത്വാഫും വിശ്വാസികളും ആരാധനകളുമില്ലാതെ അടച്ചിടുന്നത്.

കഴിഞ്ഞ ദിവസമാണ് മക്ക,മദീന പരിസരം പൂര്‍ണമായും അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി മസ്ജിദുല്‍ ഹറമിലും പരിസരത്തും സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവില്‍ ഉംറ തീര്‍ത്ഥാടനം പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. നിയന്ത്രണം നീക്കുന്നത് വരെ ‘മത്വാഫ്’,സഫ- മര്‍വ കുന്നുകള്‍ക്കിടയിലെ ‘മസ്അ’ എന്നിവ അടച്ചിടും. നിലവില്‍ പള്ളിക്കകത്ത് മാത്രമാണ് നമസ്‌കാരം. ഇഅ്തികാഫ്,ഹറമിലെ കിടത്തം,സംസം കുടിക്കല്‍ എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരു ഹറം മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

Related Articles