Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19,20 തീയതികളില്‍ ഇന്ത്യയില്‍

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എം.ബി.എസ്)ഈ മാസം 19,20 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും. ചൊവ്വാഴ്ച രാവിലെ സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് സന്ദര്‍ശന വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. ബിന്‍ സല്‍മാന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും വ്യാപാര-നയതന്ത്ര മേഖലകളിലും മറ്റു യോജിച്ചു മുന്നേറാനാവുന്ന മേഖലകളിലും പരസ്പരം സഹകരിക്കാനും സന്ദര്‍ശനത്തിലൂടെ ധാരണയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

2016ല്‍ മോദി സൗദി സന്ദര്‍ശിച്ച വേളയില്‍ എം.ബി.എസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സന്ദര്‍ശനം. സൗദി അമീറിനോടൊപ്പം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളും ഉള്‍പ്പെട്ട സംഘമുണ്ടാകും. 19ന് ഡല്‍ഹിയില്‍ വിമാനമിറങ്ങുന്ന ബിന്‍ സല്‍മാന്‍ തുടര്‍ന്ന് പ്രധാനമന്ത്രി,രാഷ്ട്രപതി,ഉപരാഷ്ട്രപതി എന്നിവരുമായി പ്രത്യേക ചര്‍ച്ച നടത്തും.

സമീപ കാലത്ത് പ്രതിരോധം, രാജ്യസുരക്ഷ, അടിസ്ഥാനസൗകര്യ വികസനം, വാണിജ്യ നിക്ഷേപം, ഊര്‍ജ സുരക്ഷ തുടങ്ങി ഇരു കൂട്ടര്‍ക്കും പൊതുതാല്‍പര്യമുള്ള വിഷയങ്ങളുടെ സഹകരണത്തില്‍ വലിയ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇന്ത്യന്‍ മിഷന്‍ അധികൃതര്‍ അറിയിച്ചു.

Related Articles