Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് ബിന്‍ സല്‍മാന്‍ അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തി

റിയാദ്: അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തു. റഷ്യ ടുഡേയുടെ വൈബ്‌സൈറ്റ് നടത്തിയ സര്‍വ്വേയിലാണ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഒന്നാമതെത്തിയത്. 53 ലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയ സര്‍വ്വേയില്‍ 37 ശതമാനം പേര്‍ കിരീടവകാശിയെ പിന്തുണച്ചു.

അറബ് ലോകത്ത് ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള വ്യക്തിയായി മാറിയവരുടെ പട്ടികയിലാണ് സൗദി കിരീടവകാശി സ്ഥാനം പിടിച്ചത്. സര്‍വേയില്‍ അറബ് ലോകത്ത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വ്യക്തിയായാണ് മുഹമ്മദ് ബിന്‍ സല്‍മാനെ വോട്ടര്‍മാര്‍ തെരഞ്ഞെടുത്തത്. ഡിസംബര്‍ 16ന് ആരംഭിച്ച സര്‍വ്വേ ജനുവരി 10 വരെ നീണ്ടുനിന്നു.

Related Articles