Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയെ പിടികൂടാന്‍ അനുമതി നല്‍കിയത് എം.ബി.എസ്: യു.എസ് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ പിടികൂടാനോ അല്ലെങ്കില്‍ കൊലപ്പെടുത്താനോ ഉള്ള നടപടിക്ക് അനുമതി നല്‍കിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എം.ബി.എസ്) ആണെന്ന് യു.എസ് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. എം.ബി.എസിന്റെ ഉത്തരവ് പ്രകാരമാണ് സൗദി ഹിറ്റ് സ്‌ക്വാഡ് തുര്‍ക്കിയിലെത്തി ഖഷോഗിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് കഴിഞ്ഞ ദിവസം യു.എസ് പുറത്തിറക്കിയ നിര്‍ണ്ണായക റിപ്പോര്‍ട്ടിലുള്ളത്.

2018ല്‍ നടന്ന ഖഷോഗി വധത്തിന് പിന്നില്‍ സൗദി രാജകുടുംബത്തിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം നിരന്തരം ആവര്‍ത്തിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് ആണ് വെള്ളിയാഴ്ച പുറത്തുവിട്ടത്.

മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം റിപ്പോര്‍ട്ട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് 2019ല്‍ നിയമം പാസാക്കിയിരുന്നെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല. 2018 ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി എംബസിയില്‍ വെച്ച് വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ഖഷോഗി കൊല്ലപ്പെടുന്നത്. സൗദി ഭരണകൂടത്തെ നിരന്തരം വിമര്‍ശിച്ച് ലേഖനമെഴുതുന്ന ഖഷോഗി സൗദിയുടെ കണ്ണിലെ കരടായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സൗദിയാണെന്ന് അന്ന് തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും എല്ലാം സൗദി നിരന്തരം നിഷേധിക്കുകയായിരുന്നു.

Related Articles