Current Date

Search
Close this search box.
Search
Close this search box.

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന് പിന്തുണ നല്‍കും: മുഹമ്മദ് ബിന്‍ സല്‍മാന്‍

ന്യൂഡല്‍ഹി: ഭീകരവാദവും തീവ്രവാദവും സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിന് ഇന്ത്യയുമായി സഹകരിക്കാന്‍ തയാറാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്.

ഭീകരവാദത്തെ പിന്തുണക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ സമ്മര്‍ദ്ദം ശക്തമാക്കേണ്ടത് അത്യാവശ്യമാണെന്നും ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായും നരേന്ദ്ര മോദിയും പ്രസ്താവനയില്‍ വ്യക്തമാക്കി. തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരായുള്ള ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും, ഇന്ത്യക്ക് മാത്രമല്ല മറ്റു അയല്‍രാജ്യങ്ങളുമായും വിഷയത്തില്‍ സഹകരണത്തിന് തയാറാണെന്നും ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഇന്ത്യയിലേക്ക് സൗദിയുടെ നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്യുന്നതായും രാജ്യാന്തര സൗരോര്‍ജ സഖ്യത്തില്‍ പങ്കാളികളാവാന്‍ ഇന്ത്യയെ ക്ഷണിക്കുന്നതായും മോദി പറഞ്ഞു. കശ്മീരിലെ പുല്‍വാമ ഭീകരാക്രമണം നടന്നതിന്റെ പശ്ചാതലത്തിലായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസം പാകിസ്താന്‍ സന്ദര്‍ശിച്ച ശേഷമാണ് എം.ബി.എസ് ഇന്ത്യയിലെത്തിയത്. അതിനാല്‍ തന്നെ ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിന് കാതോര്‍ക്കുകയായിരുന്നു ഇന്ത്യ. എന്നാല്‍ പാകിസ്താനെ പേരെടുത്ത് വിമര്‍ശിക്കാനും കുറ്റപ്പെടുത്താനും തയാറാകാത്ത അദ്ദേഹം ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന് പറഞ്ഞു വെക്കുകയായിരുന്നു.

Related Articles