Current Date

Search
Close this search box.
Search
Close this search box.

യു.എ.പി.എ ചുമത്തിയ മസ്രത് സഹ്‌റക്ക് അന്താരാഷ്ട്ര പുരസ്‌കാരം

ന്യൂഡല്‍ഹി: യു.എ.പി.എ കരിനിയമം ചുമത്തിയ കശ്മീരി ഫോട്ടോ ജേര്‍ണലിസ്റ്റ് മസ്രത് സഹ്‌റക്ക് അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്‌കാരം. അഫ്ഗാനില്‍ കൊല്ലപ്പെട്ട പ്രശസ്ത ജര്‍മ്മന്‍ ഫോട്ടോഗ്രാഫറും പുലിസ്റ്റര്‍ ജേതാവുമായ ആന്‍ജ നിഡ്രിങ്കോസിന്റെ സ്മാരണാര്‍ത്ഥം ഇന്റര്‍നാഷണല്‍ മീഡിയ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി പുരസ്‌കാരമാണ് മസ്രത് സഹ്‌റ സ്വന്തമാക്കിയത്. ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത ചില ചിത്രങ്ങള്‍ രാജ്യസുരക്ഷ തകര്‍ത്തെന്ന കുറ്റമാരോപിച്ചാണ് കശ്മീര്‍ പൊലിസ് കഴിഞ്ഞ ഏപ്രിലില്‍ സഹ്‌റക്കെതിരെ യു.എ.പി.എ ചുമത്തിയത്. 15 ലക്ഷത്തിനടുത്താണ് പുരസ്‌കാര തുക.

വാഷിംങ്ടണ്‍ പോസ്റ്റ്, ടി.ആര്‍.ടി വേള്‍ഡ്,അല്‍ജസീറ,കാരവന്‍ മാഗസിന്‍ അടക്കം നിരവധി അന്തര്‍ദേശീയ മാധ്യമങ്ങളില്‍ മസ്രതിന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച പുരസ്‌കാരം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന സമാന വനിതാ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ പ്രചോദനമായിരിക്കുമെന്ന് പുരസ്‌കാരം ലഭിച്ച വാര്‍ത്തയോടെ സഹ്‌റ പ്രതികരിച്ചു.1990 മുതല്‍ മാധ്യമ സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തുന്നതിനായി വിശിഷ്യാ ധീരരായ വനിതാ മാധ്യമ പ്രവര്‍ത്തകരെ പിന്തുണക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എ.ഡബ്ല്യു.എം.എഫ്.

Related Articles