Current Date

Search
Close this search box.
Search
Close this search box.

‘പരമാവധി സമ്മര്‍ദത്തിലാക്കുക’ എന്നത് മാത്രമാണ് ഇറാനുമായി ചര്‍ച്ച നടത്താനുള്ള ഏക മാര്‍ഗം: സൗദി

റിയാദ്: പ്രീണിപ്പിക്കല്‍ നയം കൊണ്ട് ഇറാനെ മധ്യസ്ഥചര്‍ച്ചയുടെ മേശയില്‍ എത്തിക്കാന്‍ കഴിയില്ലെന്നും പരമാവധി സമ്മര്‍ദ്ദം ചെലുത്തി മാത്രമേ ഇറാനെ ചര്‍ച്ചയുടെ വഴിയേ കൊണ്ടു വരാന്‍ സാധിക്കൂവെന്നും സൗദി സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. പാരിസില്‍ ഫ്രഞ്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. യു.എസ്-ഇറാന്‍ പിരിമുറുക്കങ്ങളും യെമനില്‍ സൗദിയുടെ പിന്തുണയോടെയുള്ള സര്‍ക്കാരും വിഘടനവാദികളും തമ്മിലുള്ള പ്രശ്‌നങ്ങളുമെല്ലാം ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം ഫ്രാന്‍സിലെത്തിയത്.

അവിടെ വെച്ച് ലിബറേഷന്‍ ന്യൂസ്‌പേപ്പറിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ നിലപാട് അറിയിച്ചത്. ‘പ്രീതിപ്പെടുത്തിക്കൊണ്ട് വിജയിക്കാനാവുമെന്ന് തങ്ങള്‍ കരുതുന്നില്ല. പ്രവര്‍ത്തനങ്ങളുടെ എണ്ണത്തിലാണ് കാര്യം, വാക്കുകളിലല്ല. ഇറാനിയന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിക്കും. എന്നാല്‍ അവര്‍ക്ക് ശക്തിയില്ല. റെവല്യൂഷനറി ഗാര്‍ഡിനെപ്പോലുള്ളവര്‍ ചര്‍ച്ച ആഗ്രഹിക്കുന്നില്ല’ അദ്ദേഹം പറഞ്ഞു.

Related Articles