Current Date

Search
Close this search box.
Search
Close this search box.

ഖത്തറുമായുള്ള ബന്ധം പുന:സ്ഥാപിച്ച് മൗറിതാനിയ

ദോഹ: ഖത്തറുമായുള്ള നയതന്ത്രബന്ധം മൗറിതാനിയ പുനഃസ്ഥാപിച്ചു. വിദേശകാര്യ മന്ത്രാലയം. സൗദിയുടെ മധ്യസ്ഥതയില്‍ നാല് വര്‍ഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്ന ഉപരോധം അവസാനിപ്പിച്ചത്. 2017 ജൂണില്‍ ഖത്തറുമായി അയല്‍ രാജ്യങ്ങള്‍ സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് മൗറിതാനിയയും നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്.

‘കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ ചര്‍ച്ചയ്ക്കും ഒമാന്‍ സുല്‍ത്താനേറ്റിന്റെ പുന്തുണയോടെയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് മൗറിറ്റാനിയയും ഖത്തറും നയതന്ത്രബന്ധം പുനഃരാരംഭിക്കാനും തീരുമാനിച്ചു, വിദേശകാര്യ മന്ത്രാലയം ഞായാറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ദോഹയില്‍ മൗറിതാനിയ വിദേശകാര്യമന്ത്രിയും ഖത്തര്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സഹോദരബന്ധം പുനഃസ്ഥാപിച്ചത്. ഇരു രാജ്യങ്ങളും അതാത് എംബസികള്‍ എത്രയും വേഗം വീണ്ടും തുറക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

Related Articles