Current Date

Search
Close this search box.
Search
Close this search box.

ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്: ഏഴാം തവണയും അധ്യക്ഷനായി അര്‍ഷദ് മദനി

ന്യൂഡല്‍ഹി: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ദേശീയ അധ്യക്ഷനായി തുടര്‍ച്ചയായ ഏഴാം തവണയും അര്‍ഷദ് മദനിയെ തെരഞ്ഞെടുത്തു. സംസ്ഥാന ഘടകങ്ങളിലെ പ്രതിനിധികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ഏകഖണ്ഡമായി തെരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ചൊവ്വാഴ്ച നടന്ന സംഘടനയുടെ പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. രണ്ട് വര്‍ഷത്തിലാണ് അംഗത്വ കാംപയിന്‍ നടത്തുന്നത്.

രാജ്യത്ത് ക്രമസമാധാനനില വഷളായിക്കൊണ്ടിരിക്കുന്നതിനൊപ്പം സ്‌കോളര്‍ഷിപ്പുകളുടെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇത്തരം ചെറിയ പരിശ്രമത്തിലൂടെ നിരവധി കുട്ടികളുടെ ഭാവി ഒരു പരിധിവരെ സുരക്ഷിതമാക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ആരംഭിച്ച മതപരവും പ്രത്യയശാസ്ത്രപരവുമായ ഏറ്റുമുട്ടലിനെ ആയുധം കൊണ്ടോ സാങ്കേതികവിദ്യ കൊണ്ടോ നേരിടാനാവില്ല. ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം നമ്മുടെ പുതിയ തലമുറയെ ഉന്നതവിദ്യാഭ്യാസത്തിന് സജ്ജമാക്കുക എന്നതാണ്.

സ്‌കോളര്‍ഷിപ്പിനായി ഈ വര്‍ഷം 10 മില്യണ്‍ രൂപ അനുവദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 600 ഓളം വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു. ഇതില്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ സ്‌കോളര്‍ഷിപ്പ് നല്‍കിയതായും അര്‍ഷദ് മദനി പറഞ്ഞു.
ഒന്നരക്കോടി അംഗങ്ങളുള്ള സംഘടന പുതിയ ക്യാംപയിനും തുടക്കമിട്ടുണ്ട്.

Related Articles