Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ അടിയന്തരാവസ്ഥക്കെതിരെ യു.എസില്‍ ആയിരങ്ങളുടെ പ്രതിഷേധം

വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ വിഷയത്തില്‍ തട്ടി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് ട്രംപിനെതിരെ രാജ്യത്ത് ജനരോഷമുയരുന്നു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന ട്രംപിനെതിരെയുള്ള റാലിയില്‍ ആയിരങ്ങളാണ് അണിനിരന്നത്. ന്യൂയോര്‍ക്കിനു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ റാലികള്‍ നടന്നു. ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ചും അടിയന്തരാവസ്ഥക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമായിരുന്നു റാലിയില്‍ ജനങ്ങള്‍ അണി നിരന്നത്.

വൈറ്റ് ഹൗസിനു മുന്നിലും നൂറുകണക്കിന് പ്രക്ഷോഭകര്‍ അണിനിരന്നു. ‘മതില്‍ വേണ്ട. ട്രംപ് തന്നൊണ് ദേശീയ അടിയന്തരാവസ്ഥ,അധികാര തര്‍ക്കം അവസാനിപ്പിക്കുക’-തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയില്‍ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്.

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ സ്‌ക്വയറിലാണ് ജനങ്ങള്‍ തടിച്ചുകൂടിയത്. വിദ്വേഷമില്ല,ഭയപ്പെടേണ്ട അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം എന്നിങ്ങനെയാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്നും അവര്‍ ആവശ്യമുയര്‍ത്തി.

Related Articles