Current Date

Search
Close this search box.
Search
Close this search box.

മലപ്പുറം ജില്ലയില്‍ പള്ളികള്‍ തുറക്കില്ല: മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മറ്റി

മലപ്പുറം: ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് മലപ്പുറം ജില്ലയിലെ പള്ളികളൊന്നും തുറക്കേണ്ടതില്ലെന്ന് മലപ്പുറം ജില്ലാ മുസ്‌ലിം കോഓഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പള്ളികള്‍ തല്‍ക്കാലം പ്രാര്‍ത്ഥനക്കായി തുറക്കേണ്ടതില്ലെന്നാണ് കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തത്. സര്‍ക്കാര്‍ പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കിയ സമയത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിലവിലുള്ള സാഹചര്യത്തില്‍ പള്ളികളിലെ പ്രാര്‍ത്ഥനകള്‍ നടത്തല്‍ പ്രായോഗികമല്ല.

കോവിഡ് സമൂഹവ്യാപന ഭീഷണിയുടെ വക്കിലാണ് ഇപ്പോഴുള്ളത്. ആയതിനാല്‍ പള്ളികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായമാണ് എല്ലാ സംഘടനകള്‍ക്കുമുള്ളതെന്നും തങ്ങള്‍ അറിയിച്ചു. മലപ്പുറം ജില്ലാ മുസ്‌ലിം കോഓഡിനേഷന്‍ കമ്മറ്റിയിലെ എല്ലാ സംഘടനാ നേതാക്കളോടും ആശയ വിനിമയം നടത്തി എല്ലാവരുടെയും അഭിപ്രായ പ്രകാരമാണ് ഈ തീരുമാനമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു.

Related Articles