Current Date

Search
Close this search box.
Search
Close this search box.

ആവശ്യമെങ്കില്‍ പള്ളികള്‍ അടച്ചിടുമെന്ന് മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സര്‍ക്കാരിന്റെ മുഴുവന്‍ നിര്‍ദേശങ്ങളുമായി സഹകരിക്കുമെന്നും ആവശ്യമെങ്കില്‍ പള്ളികള്‍ അടച്ചിടുമെന്നും മുസ്‌ലിം സംഘടനകള്‍ അറിയിച്ചു. നിലവില്‍ പള്ളികള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്നു ആവശ്യമെങ്കില്‍ അതിന് തയാറാണെന്നും മുസ്‌ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.

ആവശ്യമെങ്കില്‍ സംഘടിത നമസ്‌കാരങ്ങള്‍ ഒഴിവാക്കും. ബാങ്ക് വിളി മാത്രം തുടരും. സ്ഥിതി കൂടുതല്‍ വഷളാവുകയാണെങ്കില്‍ പള്ളികള്‍ അടച്ചിടും. ബുധനാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിവിധ മുസ്‌ലിം മതസംഘടന നേതാക്കള്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. പള്ളികളില്‍ വിശ്വാസികള്‍ക്ക് ആവശ്യമായ ബോധവത്കരണവും നിര്‍ദേശങ്ങളും നല്‍കുന്നുണ്ടെന്നും പള്ളിയും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും എല്ലാവിധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും നേതാക്കള്‍ പറഞ്ഞു.

Related Articles