Current Date

Search
Close this search box.
Search
Close this search box.

കോവിഡ് വ്യാപനം കുറവുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറവുള്ള പ്രദേശങ്ങളില്‍ ആരാധനലായങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) കുറവുള്ള സ്ഥലങ്ങളില്‍ 15 പേര്‍ക്കാണ് അനുമതിയുള്ളത്. ടി.പി.ആര്‍ 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള പള്ളികളും മറ്റു ആരാധനാലയങ്ങളും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തുറക്കാമെന്നാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ നിരന്തരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണില്‍ നിരവധി ഇളവുകള്‍ അനുവദിച്ചിട്ടും പള്ളികള്‍ തുറക്കാത്തതിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Related Articles