Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനെ പിന്തുണക്കലും ഇസ്രായേല്‍ ബഹിഷ്‌കരണവും ധാര്‍മിക ഉത്തരവാദിത്വം: മണ്ടേലയുടെ ചെറുമകന്‍

ലണ്ടന്‍: ഫലസ്തീനെ പിന്തുണക്കലും ഇസ്രായേല്‍ ബഹിഷ്‌കരണവും ധാര്‍മിക ഉത്തരവാദിത്വമാണെന്ന് ദക്ഷിണാഫ്രിക്കന്‍ എം.പിയും നെല്‍സണ്‍ മണ്ടേലയുടെ ചെറുമകനുമായ എന്‍കോസി സ്വലിവെലില്‍ മണ്ടേല പറഞ്ഞു. ലണ്ടനില്‍ ബ്രിട്ടീഷ് എന്‍.ജി.ഒയായ ഫ്രണ്ട്സ് ഓഫ് അല്‍ അഖ്സ (എഫ്.ഒ.എ) സംഘടിപ്പിച്ച ‘ഫലസ്തീന്‍ എക്സ്പോ’യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീനികളുടെ വിമോചന പോരാട്ടത്തെ ‘നമ്മുടെ കാലത്തെ ഏറ്റവും വലിയ ധാര്‍മിക പ്രശ്നം’ എന്നാണ് സ്വലിവെലില്‍ മണ്ടേല വിശേഷിപ്പിച്ചത്.

അതേ ആശയം ഞാനും ഉയര്‍ത്തിപ്പിടിക്കുകയാണ്. ഫലസ്തീനിയന്‍ കലയെയും ചരിത്രത്തെയും സംസ്‌കാരത്തെയും ബ്രിട്ടനില്‍ ഉയര്‍ത്തിപ്പിടിക്കുന്ന എക്സ്പോ അഭിനന്ദനമര്‍ഹിക്കുന്നു. ഞാന്‍ ഒരു കാര്യം എല്ലാവരും കേള്‍ക്കാന്‍ വേണ്ടി ഉറക്കെ പറയുകയാണ് ഫലസ്തീനിലെ കുട്ടികളും വനിതകളും ചെറുത്തുനില്‍ക്കുന്ന സുധീരമായ ചെറുത്തുനില്‍പ്പിനൊപ്പം തന്നെ അന്താരാഷ്ട്രതലത്തിലെ ബഹിഷ്‌കരണവും അകറ്റിനിര്‍ത്തുന്ന വംശീയവാദികളായ ഇസ്രയേലിനെ വേദനിപ്പിക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു.

മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ വിവേചനം നടത്തുന്ന 50ാളം നിയമങ്ങള്‍ ഇസ്രയേലിലുണ്ട്. ജൂതജനതയുടെ രാജ്യം എന്ന് സ്വയം വിശദീകരിക്കുന്ന ഇസ്രയേല്‍ ജനാധിപത്യരാജ്യമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. 1948-ല്‍ രാജ്യം സ്ഥാപിച്ചതു മുതല്‍ 1966 വരെ ഫലസ്തീനികള്‍ ക്രൂരമായ സൈനിക ഭരണത്താല്‍ അടിച്ചമര്‍ത്തപ്പെട്ടു. ഇന്ന് വിദ്യാഭ്യാസവും ആരോഗ്യരക്ഷും നിയമസംവിധാനങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെടുന്നു. 1948-നു ശേഷം ജൂതര്‍ക്കു വേണ്ടി 600 നഗരങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഫലസ്തീനികള്‍ക്കായി ഒന്നുപോലുമില്ല. ഫലസ്തീനികള്‍ക്ക് നിര്‍മാണ അനുമതി പോലും നല്‍കുന്നില്ല സ്വലിവെലില്‍ മണ്ടേല പറഞ്ഞു.

 

Related Articles