Current Date

Search
Close this search box.
Search
Close this search box.

ജാമിഅ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് നേരെ വെടിവെപ്പ്; ഒരാള്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: പൗരത്വ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിനു നേരെ വെടിവെപ്പ്. ജാമിഅ വിദ്യാര്‍ത്ഥി ഷാദത് ആലതിന് പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈക്കാണ് വെടിയേറ്റത്. രാപഥ് ഗോപാല്‍ എന്നയാളാണ് വെടിയുതിര്‍ത്തത്. ഇയാളെ പിന്നീട് പൊലിസ് അറസ്റ്റു ചെയ്ത്. ഇയാള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകനാണെന്ന് ആരോപണമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊടുന്നനെ പൊതുറോഡില്‍ വെച്ച് ആക്രമി വെടിവെക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെയായിരുന്നു വെടിവെപ്പ്. ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത്, ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം എന്ന് അലറിയായിരുന്നു വെടിവെപ്പ്. വെടിവെക്കുമ്പോള്‍ പൊലിസും മാധ്യമപ്രവര്‍ത്തകരും സമീപത്തുണ്ടായിരുന്നു. ഡല്‍ഹിയിലും ഷഹീന്‍ ബാഗിലും നടക്കുന്ന സമരങ്ങള്‍ക്കെതിരെ ബി.ജെ.പി എം.പിമാര്‍ വര്‍ഗ്ഗീയ വിദ്വേഷം വമിപ്പിക്കുന്ന പ്രസ്താവനകളും പ്രസംഗങ്ങളും തുടരുന്നതിനിടെയാണ് വെടിവെപ്പ്. കഴിഞ്ഞ ദിവസം ഷഹീന്‍ ബാഗില്‍ തോക്കുമായി സമരപന്തലിലേക്ക് അതിക്രമിച്ചു കടന്ന ഒരാളെ പിടികൂടിയിരുന്നു. സമരക്കാരെ രാജ്യദ്രോഹികളാണെന്നും അവരെ വെടിവെച്ചു കൊല്ലണമെന്നുമാണ് സംഘ്പരിവാര്‍ നേതാക്കള്‍ ആക്രോശിക്കുന്നത്.

 

Related Articles