Current Date

Search
Close this search box.
Search
Close this search box.

മാലിയിലെ ഗ്രാമത്തിലെ സംഘര്‍ഷത്തില്‍ 95 മരണം; നിരവധി പേര്‍ക്ക് പരുക്ക്

സെന്‍ട്രല്‍ മാലിയിലെ ഡോഗോണ്‍ ഗ്രാമത്തില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ നടന്ന ആക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു. 19 പേരെ കാണാനില്ല. നിരവധി പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. മാലിയിലെ മോപ്തി മേഖലയില്‍ അജ്ഞാതരായ സായുധ സംഘമാണ് ആക്രമണം നടത്തിയതെന്ന് മാലി സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.

ശാന്തമായ ഗ്രാമത്തില്‍ ഭീകരരെന്ന് സംശയിക്കുന്ന ഒരു സായുധ സംഘമാണ് പൊടുന്നനെ ആക്രമം അഴിച്ചുവിട്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു. ആക്രമികള്‍ മൃഗങ്ങളെ കൊന്നൊടുക്കുകയും നിരവധി വീടുകള്‍ കത്തിച്ചുകളയുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഫലത്തില്‍ ദോഗോന്‍ ഗ്രാമം തുടച്ചുനീക്കപ്പെട്ട അവസ്ഥയിലാണ്. 50ാളം ഭീകരര്‍ മോട്ടോര്‍ ബൈക്കുകളിലും പിക്ക്അപ്പുകളിലും എത്തിയാണ് വെടിവെപ്പ് നടത്തിയതെന്ന് എ.എഫ്.പി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles