Current Date

Search
Close this search box.
Search
Close this search box.

മാലി: സിവിലിയന്‍ ഭരണത്തിനായി പട്ടാള നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചു

ബാമാകോ: പട്ടാള അട്ടിമറിയെത്തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സിവിലിയന്‍ ഭരണം സ്ഥാപിക്കാനുള്ള നടപടിക്രമങ്ങളുമായി സൈനിക നേതാക്കള്‍.
ഇതിനായി പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുള്ള മധ്യസ്ഥരും മാലിയിലെ പട്ടാള നേതൃത്വവും ചര്‍ച്ച നടത്തി. 15 അംഗ സംഘമാണ് കഴിഞ്ഞ ദിവസം തലസ്ഥാനമായ ബാമാകോയില്‍ എത്തിയത്. ഒന്നര മണിക്കൂറോളം ചര്‍ച്ച നീണ്ടുനിന്നു. ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഈ മാസം 19നായിരുന്നു മാലി പ്രസിഡന്റ് ഇബ്രാഹിം അബൂബക്കര്‍ കെയ്തയെ പട്ടാളം അട്ടിമറിച്ച് രാജിവെപ്പിച്ചത്. സൈന്യം കെയ്തയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. അഴിമതി,സുരക്ഷ വീഴ്ച എന്നിവ ഉന്നയിച്ച് മാലിയില്‍ മാസങ്ങളായി സര്‍ക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നിരുന്നു.

കെയ്തയുടെ രാജിക്ക് പിന്നാലെ ആഹ്ലാദപ്രകടനവുമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയിരുന്നു. ജനങ്ങളുടെ രക്ഷക്കായുള്ള ദേശീയ സമിതി എന്നാണ് അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സൈനികര്‍ തങ്ങളെ സ്വയം വിശേഷിപ്പിച്ചത്. സിവിലിയന്‍ രാഷ്ട്രീയ പരിവര്‍ത്തനത്തിലൂടെ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൈന്യം അറിയിച്ചു.

Related Articles