Current Date

Search
Close this search box.
Search
Close this search box.

മലേഷ്യ: മുന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് 12 വര്‍ഷം തടവ് ശിക്ഷ

ക്വാലാലംപൂര്‍: അഴിമതിക്കുറ്റത്തിന് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് കോടതി 12 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. അദ്ദേഹത്തിനെതിരെയുള്ള വിവിധ കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ക്വലാലംപൂരിലെ കോടതി ശിക്ഷ വിധിച്ചത്. രാജ്യത്തിന്റെ സ്‌റ്റേറ്റ് ഫണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ വെട്ടിപ്പ് നടത്തുകയും മോഷ്ടിക്കുകയും ചെയ്തു എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെയുള്ളത്. ഇതോടെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ മലേഷ്യന്‍ നേതാവായി മാറി നജീബ്.

വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ അദ്ദേഹം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നു തുടങ്ങി ഏഴോളം കേസുകളാണ് അദ്ദേഹത്തിനെതിരെ നിലവിലുണ്ടായിരുന്നത്. ഈ ഏഴ് കേസുകളിലും അദ്ദേഹം കുറ്റക്കാരനാണെന്ന് ശിക്ഷ വിധിച്ച ജഡ്ജി മുഹമ്മദ് നസ്‌ലന്‍ ഗസ്സാലി പറഞ്ഞു. ഇതില്‍ മൂന്നെണ്ണം കള്ളപ്പണം വെളുപ്പിക്കലും മൂന്നെണ്ണം വിശ്വാസലംഘനവും ഒരെണ്ണം അധികാര ദുര്‍വിനിയോഗവുമാണ്. ചൊവ്വാഴ്ചയാണ് ക്വാലാലംപൂര്‍ കോടതി ഇത്തരം ഉത്തരവ് പുറപ്പെടുവിച്ചത്.

Related Articles