Current Date

Search
Close this search box.
Search
Close this search box.

മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് രാജി നല്‍കി

ക്വാലാലംപൂര്‍: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് രാജിക്കത്ത് സമര്‍പ്പിച്ചു. മലേഷ്യന്‍ രാജാവിനാണ് മഹാതീര്‍ തിങ്കളാഴ്ച രാജി സമര്‍പ്പിച്ചത്. മഹാതീര്‍ തന്നെയാണ് ഇക്കാര്യം രണ്ടുവരി പ്രസ്താവനയിലൂടെ അറിയിച്ചത്. രാജ്യം ഭരിക്കുന്ന മുന്നണിയില്‍ നിന്നും മഹാതീറിന്റെ പാര്‍ട്ടിയായ പ്രിബുമി ബെര്‍സാതു പിന്‍വാങ്ങിയിട്ടുണ്ട്.

പാര്‍ട്ടി പ്രസിഡന്റ് മുഹ്‌യുദ്ദീന്‍ യാസീന്‍ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മഹാതീറിന്റെ പിന്‍ഗാമിയായ അന്‍വര്‍ ഇബ്രാഹീമിനെ ഒഴിവാക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന രാഷ്ട്രീയ കൂട്ടുകെട്ട് അടുത്തിടെ കലഹത്തിലെത്തിയിരുന്നു.

Related Articles