Current Date

Search
Close this search box.
Search
Close this search box.

‘ജനങ്ങള്‍ മരിച്ചു വീഴുന്നു’ പൗരത്വ ബില്ലിനെതിരെ മല്യേഷ്യന്‍ പ്രധാനമന്ത്രി

ക്വാലാലംപൂര്‍: ഇന്ത്യയിലെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും. ബില്‍ ഇന്ത്യയിലെ മുസ്ലിംകളോട് വിവേചന കാണിക്കുന്നതാണെന്നും ഇത് ദക്ഷിണേഷ്യന്‍ രാജ്യമായ ഇന്ത്യയില്‍ രൂക്ഷമായ പ്രതിഷേധങ്ങള്‍ക്കും അതു മൂലം മരണങ്ങള്‍ക്കും കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ക്വാലാലംപൂരില്‍ വെച്ച് നടക്കുന്ന മുസ്ലിം രാഷ്ട്രതലവന്മാരുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 70 വര്‍ഷം ഒരുമിച്ച് ജീവിക്കുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ പൗരത്വ ബില്‍ കൊണ്ടുവരുന്നതിന്റെ ആവശ്യകതയെയും അദ്ദേഹം ചോദ്യം ചെയ്തു. ഈ നിയമം മൂലം ആളുകള്‍ മരിച്ചു വീഴുകയാണ്. 70 വര്‍ഷമായി ആളുകള്‍ യാതൊരു പ്രശ്‌നവുമില്ലാതെ അവര്‍ ഒരുമിച്ച് ഇവിടെ പൗരന്മാരായി കഴിയുകയാണ്. അതിനിടെ എന്തിനാണ് ഇത്തരം ഒരു ബില്‍- മഹാതീര്‍ ചോദിച്ചു.

Related Articles