Current Date

Search
Close this search box.
Search
Close this search box.

പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ച മലേഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ഇന്ത്യയിസെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പരസ്യമായി പ്രതികരിച്ചതിന് മലേഷ്യക്കെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ പകപോക്കല്‍ നടപടി തുടരുന്നു. മലേഷ്യയില്‍ നിന്നും വലിയ അളവില്‍ പാമോയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ഗണ്യമായി വെട്ടിക്കുറിച്ചിരുന്നു. ഇതിനു പിന്നാലെ ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളുടെയും ഇറക്കുമതിക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വരും ദിനങ്ങളില്‍ ഖനി മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ നടപടിയില്‍ മലേഷ്യക്ക് ആശങ്ക ഉണ്ടെങ്കിലും തെറ്റ് കണ്ടാല്‍ പ്രതികരിക്കുമെന്നും സാമ്പത്തിക നേട്ടം മാത്രം നോക്കി നില്‍ക്കാനാകില്ലെന്നും മഹാതീര്‍ മുഹമ്മദ് തുറന്നടിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമം ഇന്ത്യ പാസാക്കിയതിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പരസ്യമായി പ്രസ്താവന നടത്തിയിരുന്നു.പൗരത്വഭേദഗതി നിയമത്തിന്റെ ഗുണമെന്താണെന്നും കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യയിലെ ജനങ്ങള്‍ സന്തോഷതോടെ ജീവിക്കുകയായിരുന്നുവെന്നും മഹാതിര്‍ മുഹമ്മദ് പ്രതികരിച്ചിരുന്നു. മതേതര രാജ്യമായ ഇന്ത്യ മുസ്ലിംകള്‍ക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles