Current Date

Search
Close this search box.
Search
Close this search box.

കൊറോണ ഭീതി മൂലം മലേഷ്യ 200 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയച്ചു

ക്വാലാലംപൂര്‍: കൊറോണ ഭീതി മൂലം മലേഷ്യയിലേക്ക് എത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ അധികൃതര്‍ സ്വീകരിക്കാതെ തിരിച്ചയച്ചു. സ്ത്രീകളും കുട്ടികളുമടക്കം 200ാളം അഭയാര്‍ത്ഥികളുണ്ടായിരുന്ന ബോട്ടാണ് മലേഷ്യ സ്വീകരിക്കാന്‍ തയാറാകാതെ മടക്കിയയച്ചത്. വ്യാഴാഴ്ചയാണ് മലേഷ്യന്‍ വ്യോമസേന തങ്ങളുടെ തീരമേഖലക്ക് 130 കിലോമീറ്റര്‍ അകലെ ബോട്ട് എത്തിയത് കണ്ടെത്തുകയും അവരെ തിരിച്ചയക്കുകയും ചെയ്തത്.

തുടര്‍ന്ന് രണ്ട് നാവികസേനയുടെ കപ്പല്‍ ബോട്ടിനടുത്തേക്ക് പോകുകയും ബോട്ടിലുള്ള അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു. രാജ്യ്തതെ ജലാതിര്‍ത്തി കടക്കുന്നതിന് മുന്‍പ് മാനുഷിക പരിഗണന നല്‍കിയാണ് ഭക്ഷണം നല്‍കിയതെന്നും നാവിക സേന പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ബോട്ട് എവിടേക്കാണ് പോയതെന്നോ ബോട്ടിലുള്ള അഭയാര്‍ത്ഥികളുടെ സ്ഥിതിഗതികളെക്കുറിച്ചോ പ്രസ്താവനയില്‍ പറയുന്നില്ല. നേരത്തെ ദുരിതത്തിലായ നൂറുകണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ബംഗ്ലാദേശ് രക്ഷപ്പെടുത്തിയിരുന്നു.

Related Articles